അങ്ങനെ അതു സംഭവിച്ചു എന്നാണ് ഇത്തവണത്തെ സാഹിത്യ നോബലിനെക്കുറിച്ചു പറയുന്നത്. അതു പക്ഷേ പരിഹാസമല്ല,മികവിനുള്ള അലങ്കാരമാണ്. ജപ്പാന് വംശജനും ഇംഗ്ളീഷ് എഴുത്തുകാരനുമായ കാസുവോ ഇഷിഗുറോ നോബല്‍ സമ്മാനം നേടുമ്പോള്‍ പലരും മനസില്‍ വിധിയെഴുതിയവര്‍ക്കു ലഭിച്ചില്ല എന്നേയുള്ളൂ.അതിനാല്‍ തികച്ചും അപ്രതീക്ഷിതം എന്നും പറയാം. പക്ഷേ അര്‍ഹതയ്ക്കു മികവുള്ള എഴുത്തുകാരന് തന്നെയാണ് ഇഷിഗുറോ.
എഴുത്തിന്റെ വൈകാരികമായ ശക്തി എന്നാണ് സ്വീഡിഷ് അക്കാഡമി വാഴ്ത്തിയത്.
ലോകത്തിനു തന്നെയല്ല ഇഷിഗുറോവിനുപോലും വിശ്വസിക്കാനായില്ല തനിക്കാണോ നോബല്‍ എന്നത്.വാര്‍ത്ത കേട്ട് തലമുടിമുടി രാവിലെ കൊഴിഞ്ഞുപോയെന്നാണ് അദ്ദേഹം പറഞ്ഞത്.വ്യാജ വാര്‍ത്ത എന്ന നിലയിലാണ് അദ്ദേഹം അത് ആദ്യം കേട്ടത്. തന്റെ ഏജന്റ് വാര്‍ത്ത സത്യമാണെന്നു പറഞ്ഞതിനു ശേഷവുംവ്യാജം എന്നതിന്റെ നേര്‍ത്ത അലകള്‍ എഴുത്തുകാരനെ വട്ടം ചുറ്റിയിരുന്നു. ദി റിമെയ്ന്‍സ് ഓഫ് ദി ഡേ എന്ന നോവലിനാണ് പരുസ്ക്കാരം.1989 ല്‍ പുറത്തിറങ്ങിയ ഈ കൃതിക്ക് ആ വര്‍ഷത്തെ മാന്‍ ബുക്കര്‍ അവാര്‍ഡ് കിട്ടി. പ്രശസ്ത നടന് ആന്റണി ഹോപ്കിന്‍സ് പ്രധാന വേഷം ചെയ്ത സിനിമയായും ഈ രചന പുറത്തുവന്നു.
1954 ല്‍ ജപ്പാനിലെ നാഗസാക്കിയില്‍ ജനിച്ച ഇഷിഗുറോ അച്ഛന്റെ ജോലി സംബന്ധമായി 1960 ല്‍ കുടുംബത്തോടൊപ്പം ഇംഗ്ളണ്ടിലേക്കു വരികയായിരുന്നു.
നോവല്‍,തിരക്കഥ,ചെറുകഥ എന്നിവയില്‍ സര്‍ഗവ്യാപാരം നടത്തുന്ന ഈ എഴുത്തുകാരന്റെതായി ഏഴുനോവലുകളുണ്ട്.പതിറ്റാണ്ടുകളായി എഴുതുന്നുണ്ടെങ്കിലും വലിച്ചുവാരി എഴുതുന്ന കൂട്ടത്തിലല്ല അദ്ദേഹം. 1982 ല്‍ ആദ്യനോവലായ എ പെയ്ല്‍ വ്യൂ ഓഫ് ദ ഹില്‍സ് പ്രസിദ്ധീകരിച്ചതോടെയാണ് മുഴുവന്‍ സമയ എഴുത്തുകാരനായി മാറുന്നത്.ഓര്മ,കാലം,സ്വത്വബോധം എന്നിങ്ങനെ അടിസ്ഥാന വിഷയങ്ങളില്‍ ഊന്നിക്കൊണ്ടുള്ള രചനാ സവിശേഷതകള്‍ക്കുള്ളില്‍ കാഫ്ക്കയുടേയും ജയ്ന്‍ ഓസ്റ്റിന്റെയും പ്രൂസ്റ്റിന്റെയും വിചാര തന്തുക്കള്‍ ഇഴുകിച്ചേര്‍ന്നു കിടക്കുന്നതായി കാണാം. റിയലിസത്തോടും ഒപ്പം സറിയലിസത്തോടുമുള്ള പ്രണയം അദ്ദേഹത്തിലുണ്ടെങ്കിലും പ്രൂസ്റ്റിന്റെ ഭൂതകാല ആഴം അത്രയ്ക്കൊന്നും കാണാനാവില്ല. അതായത് ഇന്നലെകളുടെ അടിമയാകാതെ തന്നെ ഭൂതകാലത്തില്‍ നീന്തുന്നുവെന്ന്.
ഇഷിഗുറോവിന്റെ എഴുത്തിനെക്കുറിച്ചു മാത്രമല്ല അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചും അടുത്തറിയാവുന്നവര്‍ക്കു പറയാനുള്ളതും നല്ലതു തന്നെ. നല്ല എഴുത്തുകാരന് സ്നേഹ സമ്പന്നന്.സുന്ദരനും ലാളിത്യമുള്ളവനും മനോഹരമായി സംസാരിക്കുന്നവനും ആദരിക്കേണ്ടവനുമാണ്.ഇങ്ങനെ എഴുത്തുകാര്‍ക്കു സാധാരണ ലഭിക്കാത്ത സ്വഭാവ സവിശേഷതയുടെകൂടി ചാര്‍ത്തുകള്‍ ഇഷിഗുറോയ്ക്കു കിട്ടുന്നുണ്ട്. എന്റെ ചിരകാല സുഹൃത്തായ ഇഷിന് ഒത്തിരി അഭിനന്ദനങ്ങള്‍.
ആ രചനകളെ ഞാന്‍ ഇഷ്ടപ്പെടുന്നു.എ പെയ്ല്‍ വ്യൂ ഓഫ് ഹില്‍സ് ആദ്യമായി വായിച്ചപ്പോള്‍ തുടങ്ങിയതാണ് അദ്ദേഹത്തോടുള്ള ആദരവ്. ഇഷ് ഗിറ്റാര്‍ വായിക്കുന്നു.പാട്ടുകളെഴുതുന്നു,ബോബ് ഡിലനും അപ്പുറത്തായി.വിഖ്യാത എഴുത്തുകാരന് റുഷ്ദി പറഞ്ഞതാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: