മഞ്ചേരി: ചെരണി മുഹമ്മദ് അന്‍സാജിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. 2016 ആഗസ്റ്റ് 31നാണ് മഞ്ചേരി ചെരണി മേച്ചേരി മൂസാന്റെ മകന് മുഹമ്മദ് അന്‍സാജ് (25) കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചത്. അന്‍സാജിന്റെ ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിനു കാരണം കാര്‍ തട്ടിപ്പു സംഘമാണെന്നും അവരുടെ ഭീഷണി മൂലമാണ് മരിക്കുന്നതെന്നും എഴുതിയിരുന്നു.
കേസില്‍ 2016 സെപ്തംബര്‍ അഞ്ചിന് ഒന്നാം പ്രതിയായ മഞ്ചേരി തുറക്കല്‍ നാലകത്ത് നിയാസ് എന്ന ആന്റി നിയാസ്(27)നെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ അമ്പതോളം വാഹനങ്ങള്‍ ഇത്തരത്തില്‍ പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയതായി വിവരം ലഭിച്ചു. മുഹമ്മദ് അന്‍സാജിന് പ്രതികള്‍ 15 ലക്ഷത്തോളം രൂപ നല്കാനുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ വിശദമായ അന്വേഷണത്തിനോ കൂടുതല്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനോ കൂട്ടുപ്രതികളെ പിടിക്കാനോ പോലീസ് ശ്രമം നടത്തുന്നില്ലെന്ന് ആരോപിച്ച് അന്‍സാജിന്റെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് എ.ഹരിപ്രസാദ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നും ആറുമാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: