കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര 11ന് കൊച്ചിയിലെത്തും.
രാവിലെ 12ന് ജില്ലാ അതിര്‍ത്തിയായ അങ്കമാലി കറുകുറ്റിയില്‍ സ്വീകരണം നല്‍കും. രണ്ടുമണിക്ക് ഇടപ്പള്ളിയിലെത്തിച്ചേരുന്ന യാത്രയ്ക്ക് വന്‍വരവേല്‍പ്പ് നല്‍കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇടപ്പള്ളിയില്‍ നിന്ന് തുടങ്ങുന്ന പദയാത്രയില്‍ ജില്ലയിലെ പത്തുമണ്ഡലങ്ങളില്‍ നിന്ന് 15000 പ്രവര്‍ത്തകര്‍ അണിചേരും. രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ നാലു മണ്ഡലത്തിലെ പ്രവര്‍ത്തകരും പങ്കെടുക്കും. ഗോവമുഖ്യമന്ത്രി മനോഹര്‍പരീഖര്‍, ബിജെപി വക്താവ് മീനാക്ഷിലേഖി എംപി, ബംഗാളി ചലച്ചിത്ര പിന്നണി ഗായകന് ബാബുലാല്‍ സുപ്രദോ തുടങ്ങിയവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
ജനരക്ഷായാത്രയുടെ ഭാഗമായി 8,9 തീയതികളില്‍ ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധന് നയിക്കുന്ന വിളംബര ജാഥ ജില്ലയില്‍ നടക്കും.
8ന് രാവിലെ 9ന് വൈപ്പിന്‍ മുനമ്പത്ത് വിളംബര ജാഥയുടെ ഉദ്ഘാടനം ബിജെപി ജില്ലാപ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് നിര്‍വ്വഹിക്കും. യാത്രയോടനുബന്ധിച്ച് എല്ലാ മണ്ഡലങ്ങളിലും ബിജെപി വിളംബര ജാഥകള്‍ സംഘടിപ്പിക്കും. മഹിളാമോര്‍ച്ച, കര്‍ഷകമോര്‍ച്ച, ന്യൂനപക്ഷ മോര്‍ച്ച എന്നിവയുടെ ആഭിമുഖ്യത്തിലും വിളംബര ജാഥകള്‍ നടത്തും.
9ന് രാവിലെ എറണാകുളം നഗരത്തില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ 25,000 പേര് പങ്കെടുക്കുന്ന ഇരുചക്ര വാഹനറാലി സംഘടിപ്പിക്കും. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് റാലി ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, എന്‍.പി.ശങ്കരന്‍കുട്ടി, എം.എന്‍. മധു, കെ.എസ്. ഷൈജു, ടി.പി. മുരളീധരന്. ബി. പ്രകാശ്ബാബു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: