വടക്കഞ്ചേരി:ഓണാഘോഷത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍.
കാവശ്ശേരി മൂപ്പു പറമ്പ് സ്വദേശികളായ വിഷ്ണു (20), അരുണ്‍ (22) ,വിവേകാനന്ദന് എന്ന വിവേക് (22) ,സുനീഷ് (19) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.ഉത്രാടദിനത്തില്‍ ക്ലബിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് ഇടയിലുണ്ടായ സംഘര്‍ഷത്തില്‍ ഇരട്ടക്കുളം കോതപുരം കളരിയ്ക്കല്‍ വീട്ടില്‍ രാജന്റെ മകന് ജിതിന് (24) കൊല്ലപ്പെടുകയായിരുന്നു.
മര്‍ദ്ദനത്തില്‍ ഇരട്ടക്കുളം സ്വദേശി രജ്ഞിത്തിന് ( 23) ഗുരുതരമായി പരിക്കേറ്റിരുന്നു.ഉത്രാടദിനത്തില്‍ ഇരട്ടക്കുളം കോതപുരം ബീക്കണ്‍ ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ ഓണാഘോഷ പരിപാടിയ്ക്കിടെ രാത്രി ഒമ്പതരയോടെയാണ് സംഘര്‍ഷമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ ജിതിന് തിരുവോണ ദിവസം ഉച്ചകഴിഞ്ഞ് ചികിത്സയിലിരിക്കേ മരണമടഞ്ഞു.
ഈ സംഭവത്തില്‍ നേരത്തെ രണ്ടു ഘട്ടങ്ങളിലായി 15 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.അവര്‍ റിമാന്റിലാണ്.ഇതൊടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി.
സിഐ കെ.എ.എലിസബത്ത്, എസ് ഐ എസ്.അനീഷ് എന്നിവര്‍ പറഞ്ഞു .സിനിയര്‍ സിപിഒ മാരായ രാമസ്വാമി, അരവിന്ദാക്ഷന്, സൂരജ് ബാബു, സന്ദീപ്, കൃഷ്ണദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: