വടക്കഞ്ചേരി:കിഴക്കഞ്ചേരി മലയോര ഗ്രാമം പുലി ഭീതിയില്‍. കിഴക്കഞ്ചേരി പഞ്ചായത്തിന്റെ മലയോര മേഖലയില്‍ പുലി ശല്യം വ്യാപകമായതോടെ ഭീതിയോടെയാണ് ജനങ്ങള്‍ കഴിയുന്നത്.
കഴിഞ്ഞ ദിവസം കോട്ടക്കുളം ഒടുകിന്‍ ചുവട്ടില്‍ ഒരു മാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നതോടെയാണ് ജനങ്ങളുടെ ആശങ്ക വര്‍ദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ പുലിയിറങ്ങി ഭീതി പരത്തിയിരുന്നു. പശുക്കുട്ടിയെ കൊന്നതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചു.
പശുക്കുട്ടിയുടെ മാസം ഭക്ഷിച്ച് രുചി മനസ്സിലാക്കിയ പുലി വീണ്ടും ഇറങ്ങാനുള്ള സാധ്യത തള്ളികളയുന്നില്ല. ഇതിന് മുമ്പ് ദീപ്തി എസ്റ്റേറ്റില്‍ നിന്നും വളര്‍ത്ത് നായയെ പുലി പിടിച്ച് കൊണ്ട് പോയിരുന്നു. ഇവിടെ സ്ഥാപിച്ച സിസിടിവിയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞതോടെ പുലിയുടെ സാമിപ്യം സ്ഥിരീകരിച്ചു. കൊന്നക്കല്‍കടവ്, പൂതനക്കയം ഭാഗങ്ങളില്‍ ആടിനെയും നിരവധി തവണ പുലി കടിച്ച് കൊന്നിട്ടുണ്ട്.
പൂതനക്കയം കൊറ്റിക്കല്‍ പൗലോസിന്റെ ആടിനെയാണ് പുലി കൊന്നത്. പുലര്‍ച്ചെ ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികള്‍ അമല എസ്റ്റേറ്റിന് സമീപത്ത് വച്ച് പേടിച്ചോടിയതും അടുത്ത് കാലത്താണ്. പല തവണ പുലിയിറങ്ങിട്ടുണ്ടെങ്കിലും കാണാത്തതിനാല്‍ പുറത്തറിയാറില്ല. മൂന്ന് പുലികളെങ്കിലും ഈ മേഖലയില്‍ ഉണ്ടന്നാണ് പ്രാഥമിക നിഗമനം.
നിരന്തരമായി പുലിയിറങ്ങുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ കൂട് സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇതിന് പുറമെ മംഗലംഡാം മലയോര മേഖലകളിലും പുലി ശല്യം വ്യാപകമാണ്. ഓടംതോട്, മണ്ണെണ്ണക്കയം, വീഴ്ലി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ അക്രമിക്കാറുണ്ട്.
നിരന്തരമായി പുലിയിറങ്ങുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ കൂട് സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: