പത്തനംതിട്ട: പതിനാലാമത് ദക്ഷിണമേഖലാ സീനിയര്‍ സൗത്ത് സോണ്‍ പുരുഷവനിതാ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. മന്ത്രി മാത്യു ടി. തോമസ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. അടൂര്‍ പ്രകാശ് എം എല്‍ എ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം, കാതോലിക്കേറ്റ് കോളേജ് മൈതാനം എന്നിവിടങ്ങളില്‍ ഇന്നും നാളെയും നടക്കുന്ന മത്സരങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ കായിക താരങ്ങള്‍ മാറ്റുരക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ സോഫ്റ്റ് ബോള്‍ അസോസിയേഷന് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ദര്‍മ വി.ചോദങ്കര്‍, സംസ്ഥാന സോഫ്റ്റ് ബോള്‍ അസോസിയേഷന് പ്രസിഡന്റ് ജി.സ്പര്‍ജന്‍കുമാര്‍, സോഫ്റ്റ് ബോള്‍ അസോസിയേഷന് സിഇഒ ഡോ.പ്രവീണ്‍ അനോകര്‍, മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.കെ.ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, പുതുച്ചേരി, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മുന്നൂറോളം കായിക താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
്കാതോലിക്കേറ്റ് കോളേജില്‍ ഇന്നലെ നടന്ന മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ അതിഥേയരായ കേളാ ടീം ഗോവയെ 2-0 ന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ആന്ധ്രാപ്രദേശ് 10-0 ന് തെലുങ്കാനയെ പരാജയപ്പെടുത്തി. പുരഷ വിഭാഗത്തില്‍ ഗോവ കര്‍ണ്ണാടകത്തെ 11-0 നും, കേരളം പോണ്ടിച്ചേരിയെ15-1 നും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: