മുംബൈ: പലരും കരുതുന്നതുപോലെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മുരടിപ്പിലല്ല, നന്നായി തന്നെ മുന്നോട്ടു പോകുകയാണെന്ന് ഗോദ്റജ് ഗ്രൂപ്പ് മേധാവി ആദി ഗോദ്റജ്. നാം കരുതുന്നതിനേക്കാള്‍ ഭംഗിയായിട്ടാണ് അതിന്റെ പ്രയാണം. ലോക സാമ്പത്തിക ഫോറത്തിന്റെ ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍, മെയ് മാസങ്ങളില്‍ വളര്‍ച്ചാ മികച്ച നിലയിലായിരുന്നു.
ജൂണില്‍ അല്‍പ്പം കുറഞ്ഞു. അത് ചരക്ക് സേവന നികുതി നടപ്പാക്കുന്നതിനു മുന്‍പ് സാധനങ്ങള്‍ വിറ്റൊഴിക്കുന്നതിനാലാണ്. ഉല്‍പ്പാദനവും അല്‍പ്പം കുറഞ്ഞു. ഉല്‍പ്പാദനം നടന്നുകാണാം. പക്ഷെ അത് രേഖാമൂലം കാണിച്ചിട്ടില്ല. ജൂണിലും ഗോദ്റജ് കമ്പനി ഉല്‍പ്പാദനം നിര്‍ത്തിയിട്ടില്ല. പക്ഷെ ജൂലൈയിലാണ് ചരക്ക് വിറ്റു തുടങ്ങിയത്. ഇത് ഇന്‍പുട്ട് ടാക്സ് ക്രഡിറ്റ് ഒഴിവാക്കാനായിരുന്നു.
മിക്ക കമ്പനികളും ജൂണിലും പഴയതു പോലെ ഉല്‍പ്പാദനം നടത്തിയിരുന്നു. എന്നാല്‍ ഉല്‍പ്പാദനം കുറച്ചതായാണ് കണക്ക്. ഇതാണ് വളര്‍ച്ച കുറഞ്ഞായി കണക്കാക്കാന്‍ കാരണം.ജനങ്ങള്‍ കാത്തിരിക്കുക, ചരക്ക് സേവന നികുതി സാമ്പത്തിക വളര്‍ച്ചയില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. അദ്ദേഹം വിവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: