കൊച്ചി: മതങ്ങളില്‍ വിശ്വാസമില്ലാത്തവരാണ് മതങ്ങളുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് മുന്‍ പിഎസ്സി ചെയര്മാന് ഡോക്ടര്‍ കെ.എസ്. രാധാകൃഷ്ണന്. ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി, സമകാലീന ഇന്ത്യയില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷനും സംയുക്തമായി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണകൂടങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ നിലപാട് എടുക്കുമ്പോള്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് പ്രസക്തിയേറുകയാണ് എന്ന് പരിസ്ഥിതി പ്രവര്ത്തകന് പുരുഷന് ഏലൂര്‍. കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷന് സംസ്ഥാന സമിതി ചെയര്മാന് എം.എന്‍. ഗിരി അധ്യക്ഷനായിരുന്നു. സെക്രട്ടറി വി.ഡി. മജീന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ഗ്രാമസ്വരാജ് ഫൗണ്ടേഷന് ജില്ലാ കണ്‍വീനര്‍ അഭിലാഷ് തോപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: