കൂറ്റനാട്:ജില്ലയിലെ മാതൃകാ അങ്കണവാടിയുടെ നിര്‍മ്മാണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. 14 ലക്ഷം രൂപാചെലവില്‍ നിര്‍മ്മിച്ച തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി പഞ്ചായത്തിലെ പിലാക്കാട്ടിരി അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണത്തെ കുറിച്ചാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്.
വി.ടി.ബല്‍റാം എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. ഏറെ കൊട്ടിഘോഷിച്ച് ഏപ്രില്‍ 29നാണ് ഉദ്ഘാടനം നടത്തിയത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് അധികനാളാവുന്നതിനു മുമ്പ് തന്നെ കെട്ടിടത്തില്‍ ചോര്‍ച്ച അനുഭവപ്പെട്ടുതുടങ്ങി. ചെറിയ അങ്കണവാടികെട്ടിടം പൊളിച്ച് ഏസി ഉള്പ്പെടെഅത്യാധുനിക സൗകര്യമുള്ള കെട്ടിടമാണ് നിര്‍മ്മിച്ചത്.
എന്നാല്‍ മഴപെയ്തതോടെ കെട്ടിടം ചോര്‍ന്നൊലിക്കുവാന്‍ തുടങ്ങി.ചെറിയ മഴയില്‍പോലും കെട്ടിടത്തിന്റെ ചുമരിലൂടെ വെള്ളം വരാന്‍ തുടങ്ങിയത് രക്ഷിതാക്കളെ ആശങ്കയിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്കി.എറണാകുളം ആസ്ഥാനമായുള്ള എഫ്ആര്‍ബിഎല്‍ എന്ന ഏജന്‍സിക്കായിരുന്നു നിര്‍മാണ ചുമതല. ചെങ്കല്ലും ഇഷ്ടികയും ഒഴിവാക്കി ജിപ്സവും ഫൈബര്‍ ഗ്ലാസ്സും മഗ്നീഷ്യം, സിലിക്ക തുടങ്ങിയ രാസപദാര്‍ഥങ്ങളും ചേര്‍ത്തുണ്ടാക്കിയ ഉത്പന്നമാണ് ചുമര് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്.
എന്നാല്‍ മഴയില്‍ ചുമരുകളിലൂടെയും മേല്‍ക്കൂരയിലൂടെയും വെള്ളം ചോര്‍ന്നൊലിക്കാന്‍ തുടങ്ങുകയായിരുന്നു. കുട്ടികളുടെ പഠനമുറിയിലാണ് കൂടുതല്‍ ചോര്‍ച്ചയുണ്ടായിരുന്നത്.എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമമുറിയിലും ചോര്‍ച്ചയുണ്ടായിരുന്നു.
പട്ടാമ്പി പിഡബ്ല്യൂഡി എ.ഇ.ബിജുജോസ്, പാലക്കാട് വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ ശശീധരന്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അംഗന്‍വാടി കെട്ടിടം പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: