തിരുവനന്തപുരം: ചലച്ചിത്ര, സീരിയല്‍ നടനും മലയാളം ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’യുടെ സെക്രട്ടറിയുമായ പൂജപ്പുര രാധാകൃഷ്ണന്റെ ”പാലപ്പൂ മണമൊഴുകുന്ന ഇടവഴികള്‍” എന്ന പുസ്തകം പ്രകാശിതമായി. ചലച്ചിത്രകാരനും സാഹിത്യകാരനുമായിരുന്ന പി.പത്മരാജനൊപ്പമുള്ള പൂജപ്പുര രാധാകൃഷ്ണന്റെ സിനിമാ ഓര്‍മ്മക്കുറിപ്പുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
തിരുവനന്തപുരം പൂജപ്പുര മണ്ഡപം ശ്രീ ചിത്തിരതിരുന്നാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ., ആദ്യകോപ്പി പി.പത്മരാജന്റെ മകന്‍ അനന്തപത്മനാഭന് നല്‍കി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.
വയലാര്‍ മാധവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാഗതമാശംസിച്ചത് പൂജപ്പുര രാധാകൃഷ്ണന്‍ ആയിരുന്നു. പൊതുസമ്മേളനം കേരളാ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ആര്‍.ഉദയഭാനു ഉദ്ഘാടനം ചെയ്തു. പുസ്തക പരിചയം നടത്തിയത് വിജയകൃഷ്ണനായിരുന്നു.
വയലാര്‍ മാധവന്‍കുട്ടി, കെ.ആര്‍.ഉദയഭാനു, രാധാലക്ഷ്മി പത്മരാജന്‍, കെ.ബി.ഗണേഷ്‌കുമാര്‍, ഗോപിനാഥ് മുതുകാട്, കാര്‍ട്ടൂണിസ്റ്റ് പി.സുകുമാര്‍, സുരേഷ് ഉണ്ണിത്താന്‍, ദിനേശ് പണിക്കര്‍, ഭാവചിത്ര ജയകുമാര്‍, കെ.മഹേശ്വരന്‍ നായര്‍ ഡോ.വിജയലക്ഷ്മി, എം.ആര്‍.ഗോപകുമാര്‍, ശ്രീലതാ നമ്പൂതിരി, കാലടി ഓമന എന്നിവര്‍ സംസാരിച്ചു.
















