കല്‍പ്പറ്റ:താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ അറവ് മാലിന്യം തള്ളിയ കല്പറ്റ സ്വദേശികളായ അമ്പലങ്ങാട് സിദ്ദീഖ് (21), പാലക്കാപറമ്പില്‍ ഹര്‍ഷാദ് (24), ഇരിട്ടി കുളിയന്തറ സ്വദേശിയായ പതിനേഴുകാരന് എന്നിവരെ ചുരം സംരക്ഷസമിതി പ്രവര്‍ത്തകര്‍ പിടികൂടി താമരശ്ശേരി പോലീസിന് കൈമാറി. രണ്ട് ചാക്കുകളിലായി കോഴിക്കോട് ഭാഗത്ത് നിന്നും ഗുഡ്സില്‍ കയറ്റികൊണ്ടുവന്ന അറവ് മാലിന്യത്തില്‍ ഒരു ചാക്ക് താഴോട്ട് തട്ടുകയും, മറ്റേത് തട്ടാനുള്ള ശ്രമത്തിനിടയില്‍ ചുരം സംരക്ഷണസമിതിയുടെ കയ്യില്പ്പെടുകയുമായിരുന്നു. ഉച്ചസമയത്ത് ചുരത്തില്‍ യാത്രക്കാര്‍ കുറവുള്ള നേരം നോക്കിയാണ് ഇവര്‍ മാലിന്യംതട്ടിയതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതിനാല്‍ താമരശ്ശേരി പോലീസില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൂന്ന് പേരെയും വാഹനസഹിതം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ചുരത്തിലെ യാത്രക്കാര്‍ക്കും അതുപോലെ പ്രദേശവാസികള്‍ക്കും ഒരേപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: