തൃശൂര്‍: അഞ്ച് കിലോഗ്രാം കഞ്ചാവുമായി മദ്ധ്യവയസ്സക്കനെ എക്‌സൈസ് പ്രത്യേക സ്‌ക്വാഡ് പെരിങ്ങോട്ടുകരയില്‍ അറസ്റ്റ് ചെയ്തു. മുകുന്ദപുരം കാട്ടൂര്‍ നെടമ്പുര തൈവളപ്പില്‍ സുനില്‍കുമാര്‍ (50) ആണ് അറസ്റ്റിലായത്. ജില്ലയില്‍ ട്രെയിന്‍, ടൂറിസ്റ്റ് ബസ് വഴി കഞ്ചാവ് എത്തിച്ച് കച്ചവടം നടത്തുന്ന കണ്ണിയിലെ പ്രധാനിയാണിയാളെന്നന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരമാണ് അറസ്റ്റ്. 2014 ല്‍ തിരുവല്ലയില്‍ 350 ലിറ്റര്‍ സ്പിരറ്റ് കടത്തിയ കേസിലെ പ്രതി കൂടിയാണ് സുനില്‍കുമാറെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.ഹരികൃഷ്ണപിളള, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ശ്രീകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ജിന്റോ ജോണ്‍, തോമസ് ദേവസി, സതീഷ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ്‌കുമാര്‍, വിശാല്‍, ഗിരിധരന്‍, റെനില്‍, ഷാജി, വിനോദ്, ഉണ്ണികൃഷ്ണന്‍, സന്തോഷ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് സുനില്‍കുമാറിനെ പിടികൂടിയത്.
















