കാലടി: ശ്രീശങ്കരാചാര്യരിലൂടെ പ്രശസ്തമായ മുതലക്കടവ് അവഗണനയില്‍. പരിസരം കാട് പിടിച്ചും കടവില്‍ ചെളി കയറിയും പുഴയില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ. ബാലനായ ശങ്കരനെ സന്യാസ ജീവിതത്തിലേക്ക് നയിക്കാന്‍ കാരണമായ മുതല പിടിച്ച കടവാണിത്.
രാത്രിയായാല്‍ കടവില്‍ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. മുതലക്കടവിന്റെ പ്രാധാന്യം അറിഞ്ഞ് ഇതരസംസ്ഥാനത്തുനിന്നുപോലും നിരവധി ആളുകള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും കടവില്‍ ഇറങ്ങാന്‍ കഴിയാറില്ല.
പഞ്ചായത്ത് അധികൃതരോ, എംഎല്‍എയോ, സംസ്ഥാന സര്‍ക്കാരോ കടവ് സംരക്ഷിക്കാന്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. 2003ല്‍ കോടികള്‍ മുടക്കി മുതലക്കടവ് വികസന പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും പ്രയോജനവുമുണ്ടായില്ല. ആദിശങ്കര ജന്മദേശവികസന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശങ്കരജയന്തിയുടെ നദീപൂജയും സ്നാനവും കാലടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, മാണിക്യമംഗലം കാര്‍ത്ത്യായനി ക്ഷേത്രം, മറ്റൂര്‍ ശ്രീനാരായണഗുരുദേവ ജ്ഞാനേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ ആറാട്ട് കടവ് കൂടിയാണ് മുതലക്കടവ്. മണ്ഡലകാലം ആരംഭിക്കാനിരിക്കെ ഇതരസംസ്ഥാനത്തുനിന്ന് നിരവധി അയ്യപ്പന്മാര് മുതലക്കടവില്‍ എത്താറുണ്ട്. ഇവിടെയെത്തുന്നവര്‍ ചെളിയില്‍ കാല്‍വഴുതി പുഴയില്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യത ഏറെയാണ്. മുതലക്കടവ് സംരക്ഷിക്കാന്‍ നടപടികളുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: