കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച നടന് ദിലീപിനെ കാണാന്‍ സിനിമ മേഖലയില്‍ നിന്നും താരങ്ങളെത്തി. ജാമ്യം ലഭിച്ച ദിവസം രാത്രി പറവൂര്‍ കവലയിലെ വീട്ടില്‍നിന്നു ആലുവ മണപ്പുറത്തിനു സമീപമുള്ള വീട്ടിലേക്കു ദിലീപ് മടങ്ങിയിരുന്നു. ഇന്നലെ ഉച്ചയോടെ വീണ്ടും പറവൂര്‍ കവലയിലെ കുടുംബ വീട്ടിലേക്കു ദിലീപും കാവ്യ മാധവനും മടങ്ങിയെത്തി.
കെപിഎസി ലളിത, നരേയ്ന്, പൊന്നമ്മ ബാബു, രാമലീലയുടെ സംവിധായകന് അരുണ്‍ ഗോപി, നിര്‍മാതാവ് ടോമിച്ചന് മുളകുപാടം എന്നിവര്‍ ദിലീപിനെ സന്ദര്‍ശിച്ചു.
രാമലീലയുടെ വിജയം സംവിധായകനും നിര്‍മാതാവിനുമൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു. ദിലീപ് ഇപ്പോള്‍ മാധ്യമങ്ങളോടു സംസാരിക്കാന്‍ തയാറല്ലെന്ന് ടോമിച്ചന് മുളകുപാടം അറിയിച്ചു. ദിലീപിനെ കാണാനെത്തിയപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരോട് സംവിധാകന് എബ്രിഡ് ഷൈന്‍ കയര്‍ത്തു സംസാരിച്ചു.
ഇന്നലെയും ആരാധകരുടെ സംഘം താരത്തെ കാണാന്‍ വീടിനു മുന്നില്‍ തടിച്ചു കൂടിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ദിലീപ് ഭാര്യ കാവ്യാമാധവനൊപ്പം അഭിഭാഷകന് രാമന് പിള്ളയെ കാണാനെത്തിയിരുന്നു. ജാമ്യം ലഭിച്ചതിനുള്ള നന്ദി അറിയിക്കാനായിരുന്നു സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: