പാലക്കാട്:റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലും മണ്ണാര്‍ക്കാട്,പട്ടാമ്പി,ഒറ്റപ്പാലം,ആലത്തൂര്‍,ചിറ്റൂര്‍ സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലും വാഹനനികുതി അടയ്ക്കുന്നതിന് ഒന്‍പതു മുതല്‍ ഓണ്‍ലൈന്‍/ഇപെയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കി.
അതിനാല്‍ വാഹന ഉടമകള്‍ അക്ഷയസെന്റര്‍/ഇ-സേവാ സെന്റര്‍/ ഓണ്‍ലൈന്‍ പെയ്മെന്റ് സെന്റര്‍ മുഖാന്തിരം നികുതി അയ്ക്കണമെന്ന് ആര്‍ടിഒ അറിയിച്ചു.ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കിയിട്ടുളള അപേക്ഷകളുടെ ഫീസ് ഓഫീസില്‍ സ്വീകരിക്കില്ല.
ഓണ്‍ലൈന്‍ പെയ്മെന്റ് നടത്തിയ അപേക്ഷകളും ബന്ധപ്പെട്ട രേഖകളും ഫീസടച്ച രശീത് സഹിതം ഓഫീസ് കൗണ്ടറില്‍ ഏല്‍പ്പിക്കണം.വാഹന ഉടമകളും ലൈസന്‍സ് ഉടമകളും ഫീസ്,ടാക്സ് എന്നിവ അടയ്ക്കുന്നതിന് ഇ-പെയ്മെന്റ് സംവിധാനം ഉപയോഗിക്കണമെന്നും ആര്‍ടിഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: