തിരുവല്ല: വരട്ടാര്‍ തീരത്ത് പ്രയാറ്റ് കടവില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ മാലിന്യത്തിനെതിരേ നടത്തുന്ന കര്‍മ്മ പരിപാടിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമായി. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ബാനറില്‍ കൈയ്യൊപ്പു ചാര്‍ത്തി ജനങ്ങള്‍ ഇതില്‍ പങ്കാളികളായി.സംരംഭത്തിന് നാട്ടുകാര്‍ തന്നെ 6,000 രൂപയോളം വാഗ്ദാനം ചെയ്തു കഴിഞ്ഞു. മുന്‍ എം.എല്‍.എ. ശോഭന ജോര്‍ജ്ജ്, കെ.കെ.രാമചന്ദ്രന് നായര്‍ എം.എല്‍.എ., തിരുവല്ല എസ്.ഐ. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനെത്തിയിരുന്നു. തുളസീധരന്‍, വേണുഗോപാല്‍, രാജേഷ്, ഹരി, പ്രദീപ്, മനോജ്, സുനില്‍, വിശ്വനാഥന്, അശോകന്, സുജിത്ത് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ഓരോ ചെറിയ പ്രദേശങ്ങളിലേക്കും പ്രചാരണവും പ്രവര്‍ത്തനവും വ്യാപിപ്പിച്ച് വരട്ടാറിലേക്കും പൊതുവഴിയിലേക്കും മാലിന്യം തള്ളുന്നത് തടയാനാണ് നാട്ടുകാരുടെ തീരുമാനം.വരട്ടാറിന്റെ പുനരുജ്ജീവനം നടന്ന സമയത്ത് പ്രയാറ്റ് കടവില്‍നിന്ന് വളരെയധികം മാലിന്യം നീക്കി. പുനരുജ്ജീവനത്തിനുശേഷവും മാലിന്യം തള്ളുന്ന സ്ഥിതി തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.ആദ്യഘട്ടമെന്ന നിലയില്‍ പ്രയാറ്റ് കടവില്‍ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ നാട്ടുകാര്‍ത്തന്നെ നടപടിയെടുത്തു. പ്രയാറ്റ്കടവ് വൃത്തിയാക്കി ചെടികള്‍നട്ട് മനോഹരമാക്കി. ഇതിന്റെ പരിപാലനത്തിനും മറ്റിടങ്ങളിലെ മാലിന്യ സംസ്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നതിനുമായി വരട്ടാര്‍ സംസ്കൃതി സമിതി രൂപവത്കരിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. വരട്ടാറില്‍ ഒഴുകിയെത്തുന്ന മാലിന്യങ്ങളും തടസ്സങ്ങളും നീക്കുന്നതിന് പി.വി.സി.നിര്‍മിത ചങ്ങാടം ഉണ്ടാക്കും. കലുങ്കിന് ഇരുവശത്തേക്കും പൊക്കിമാറ്റുന്നതിനും നിരീക്ഷണം നടത്തുന്നതിന് സഹായകരവുമായതിനാലാണ് പി.വി.സി.യില്‍ നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: