തിരുവനന്തപുരം: ഗാന്ധിവധം കേന്ദ്രമാക്കി സി.ദിവാകരന്‍ എംഎല്‍എ രചിച്ച ‘ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകള്‍ക്കു പിന്നില്‍’ പ്രകാശനം ചെയ്തു.
പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പുസ്തകത്തിന്റെ ആദ്യപ്രതി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനില്‍നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഏറ്റുവാങ്ങി. പുതിയ തലമുറയ്‌ക്ക് വഴികാട്ടിയാകുന്ന ആശയങ്ങളാണ് ഉണ്ടാകേണ്ടതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
സി.ദിവാകരന്റെ പുസ്തകത്തിന് ഇതിനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഹനീഫ റാവുത്തര്‍ അധ്യക്ഷനായി. ഡോ.വള്ളിക്കാവ് മോഹന്‍ദാസ് പുസ്തകപരിചയം നടത്തി. ഡോ.ജി.വി.ബാലമോഹന്‍തമ്പി, പ്രൊഫ.ജി.എന്‍.പണിക്കര്‍, പ്രൊഫ.എന്‍.ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു.
















