തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ ചാത്താരിക്കു സമീപം സര്‍ക്കാര്‍ പുറമ്പോക്കുകളും കോണേത്ത് പുഴയും കയ്യേറ്റം ചെയ്തു നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബിജെപി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെയും പുഴ സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ ഉപരോധം നടത്തി. കോണേത്ത് പുഴ കൈയേറി ബിപിസിഎല്‍ ഹൗസിങ് സൊസൈറ്റി നടത്തി വന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മണ്ഡലം പ്രസിഡന്റ് യു. മധുസൂദനന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ബിപിസിഎല്‍ ഹൗസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടക്കുന്ന ഇത്തരം കൈയേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം. ഉപരോധ സമരത്തില്‍ ബി ജെ പി മണ്ഡലം വൈസ് പ്രസിഡന്റ് സോമശേഖരന്‍, ട്രഷറര്‍ പീതാംബരന്, ഏരൂര്‍ ഏരിയ സെക്രട്ടറി സുനില്‍, ടൗണ്‍ കമ്മിറ്റി ഏരിയ സെക്രട്ടറി സമീര്‍ ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ ജഷീര്‍, അരുണ്‍, യുവമോര്‍ച്ച പ്രസിഡന്റ് ശ്രീക്കുട്ടന്, പുഴ സംരക്ഷണസമിതി പ്രസിഡന്റ് സുന്ദരന്‍ കുരുന്നോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: