അഗളി:അട്ടപ്പാടിയില്‍ നിന്നും പിടിയിലായ മാവോവാദി നേതാവ് കാളിദാസ് ശേഖറിനെ 15 ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
പാലക്കാട് പ്രന്‍സിപ്പള്‍ സെഷന്‍സ് കോടതയില്‍ ഹാജരാക്കിയ ഇയാളെ കൂടുതല്‍ ചോദ്യംചെയ്യലിനായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അഗളി പോലീസ് ഹര്‍ജ് സമര്‍പ്പിച്ചിട്ടുണ്ട്.
കേസ് വീണ്ടും ഇന്ന് കോടതിയുടെ പരിഗണനക്ക് വരും. അഗളി, മണ്ണാര്‍ക്കാട്, നിലമ്പുര്‍, വയനാട് എന്നിവടങ്ങളിലായി കാളിദാസിന്റെ പേരില്‍ ഒന്‍പതുകേസുകള്‍ നിലവിലുണ്ടെന്ന് അഗളി ഡിവൈഎസ്പി ടി.കെ.സുബ്രമണ്യന്‍ പറഞ്ഞു.
കഴിഞ്ഞ മാസം 21നാണ് കാളിദാസ് അട്ടപ്പാടിയില്‍ പിടിയിലാകുന്നത്. തുടര്‍ന്ന് ഇയാളെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വീണ്ടും കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
കാളിദാസ് അട്ടപ്പാടിയില്‍ ഭവാനി ദളത്തിന്റെ കമാന്‍ഡറായി പ്രവര്‍ത്തിച്ചു വരവെയാണ് പിടിയിലാകുന്നത്. എന്നാല്‍ ഇയാള്‍ സ്വയം കീഴടങ്ങിയതാണെന്നും പറയുന്നുണ്ട്.
അട്ടപ്പാടിയില്‍ ഇയാള്‍ക്കെതിരെ അഗളി പോലീസ് സ്റ്റേഷനില്‍ നാല് കേസുകളും വയനാട്, വയനാട് നിലമ്പൂര്‍ എന്നിവടങ്ങളിലായി അഞ്ച് കേസുകളും നിലവിലുണ്ടന്ന് പോലീസ് പറഞ്ഞു.
തമിഴ്നാട്ടില്‍ ഇയാള്‍ക്കെതിരെ നിലവില്‍ പന്ത്രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കാളിദാസിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് പോലിസ് അടുത്ത് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: