കൊച്ചി: നേത്രചികിത്സാ രംഗത്തെ ആഗോള പ്രമുഖരായ ജര്‍മ്മനിയിലെ സീസ് കമ്പനിയുടെ സാങ്കേതികവിദ്യയില്‍ ഉടലെടുത്ത റെലക്സ് സ്മൈല്‍ ലേസര്‍ നേത്ര ചികിത്സ കേരളത്തില്‍ അവതരിപ്പിച്ചതിന്റെ ഒന്നാം വാര്‍ഷികം ലോട്ടസ് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആചരിച്ചു. മയോപ്പിയ, അസ്റ്റിഗ്മാറ്റിസം തുടങ്ങിയ നേത്രരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് കണ്ണട രഹിത കാഴ്ച ഉറപ്പു നല്‍കുന്നതാണ് റെലക്സ് സ്മൈല്‍ ലേസര്‍ നേത്ര ചികിത്സ.
ലാസിക്ക് ചികിത്സയെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതവും, മുറിവുണ്ടാക്കാത്തതും, വേദനരഹിതവും കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്നതുമാണ് റെലക്സ് സ്മൈല്‍. രോഗിക്ക് ഏറ്റവും അടുത്ത ദിവസം തന്നെ കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവ ഉപയോഗിച്ചു തുടങ്ങാമെന്ന് ലോട്ടസ് ഐ ഹോസ്പിറ്റല്‍ ചെയര്‍മാനും എംഡിയുമായ ഡോ.കെ. സുന്ദരമൂര്‍ത്തി, സിഎംഒ ഡോ. അനില്‍ ബി.ദാസ്, ഡോ. സുഷമ പൂജാരി, ഡോ. വിഷ്ണു കെ.പി എന്നിവര്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് 9995034567.
പ്രതികരിക്കാൻ ഇവിടെ എഴുതുക: