തിരുവല്ല:ഭക്ഷണവൈവിദ്ധ്യങ്ങളാല് ഭക്ഷണ പ്രിയരെ ആകര്‍ഷിക്കുന്ന റസ്റ്റോറന്റുകളാണ് വിലയുടെ കാര്യത്തില്‍ വലിയ ചൂക്ഷണം നടത്തുന്നത്. തിരുവല്ലയിലെ ഒരു റസ്ന്റോറന്റില് ഊണിന്റെ ചാര്‍ജജ് 120 രുപ, ജി.എസ്ടി. കൂട്ടി 142 ന്റെ ബില്ല് കിട്ടിയപ്പോള്‍ ഊണ് കഴിച്ചയാളുടെ കണ്ണും നിറഞ്ഞു.
ശരാശരി ഉണിന് ചില സന്നദ്ധകേന്ദ്രങ്ങള് 60 രുപ മാത്രം ഈടാക്കുന്ന നഗരത്തിലാണ് അത്രയും പോലും നിലവാരമില്ലാത്ത ഭക്ഷണം നല്കി ഈ പകല്‍ കൊള്ള നടത്തുന്നത്. സ്പെക്ഷ്യല്‍ വിഭവങ്ങള്‍ ഓഡര്‍ ചെയ്യാത്ത ഉപഭോക്താവിന്റെ ടേബിള്‍ വെയിറ്റര്‍മാര്‍ പിന്നീട് ഉപേക്ഷിക്കുകയാണ് പതിവ് കിട്ടിയത് കഴിച്ചിട്ട് വേഗം സ്ഥലം കാലിയാക്കിക്കോ എന്നമട്ടാണ്. ഇതേ റസ്റ്റോറന്റില്‍ ഒരു കരമീന്‍ പൊരിച്ചതിന്റെ വില 700 രുപമാത്രം.
ഒരു കിലോ കുമരകം കരിമീന്‍ 350 രുപ വിലയ്ക്ക് കിട്ടുമ്പോഴാണ് മുളക് പൊടി മാത്രം തേച്ച കരീമീന് പൊള്ളിച്ചതിന് ബോധം നഷ്ടപ്പെടുന്ന തരത്തില്‍ വിലയീടാക്കുന്നത്. മിക്ക കുടുംമ്പങ്ങളും ഹോട്ടല്‍ ഭക്ഷണം ആഴ്ചയില്‍ ഒരിക്കല്‍ പുറത്തുനിന്ന് കുടുംമ്പ സമേതം കഴിക്കുന്ന പതിവ് എറിയ ഇക്കാലത്ത് അമിതമായി വിലയീടാക്കുന്ന ഹോട്ടലുകള്‍ക്കും,റസ്റ്റോറന്റുകള്‍ക്കും പരിശോധനകള്‍ കര്‍ശനമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: