പത്തനംതിട്ട: പച്ചക്കറി ഉത്പാദനത്തില്‍ കുതിച്ചുചാട്ടത്തിന് സഹായിക്കുന്ന ആധുനിക നഴ്സറിയുമായി കേരള വെജിറ്റബിള്‍ ആ ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍. മൂവാറ്റുപുഴയില്‍ വാഴക്കുളത്തിന് സമീപം ഹൈബ്രിഡ് വിത്തുകള്‍ മുളപ്പിച്ച് തൈകള്‍ ഉത്പാദിപ്പിക്കുന്ന നഴ്സറിയാണ് സജ്ജമാകുന്നത്. വര്‍ഷം രണ്ട് കോടി തൈകള്‍ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. നഴ്സറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് രണ്ടാഴ്ചയക്കകം നിര്‍വഹിക്കുമെന്ന് വിഎഫ്പിസികെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്.കെ. സുരേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൗണ്‍സിലിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൃഷി സംഘങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വിഷമില്ലാത്ത പച്ചക്കറി കേരളം മുഴുവന്‍ വിപണനം ചെയ്യാനും പരിപാടിയുണ്ട്.’തളിര്’ എന്ന ബ്രാന്‍ഡിലാകും ഇത് വില്‍ക്കുക. ഒരു ജില്ലയില്‍ രണ്ടു വീതം തളിര് വിപണനകേന്ദ്രങ്ങള്‍ തുറക്കും.
വിഷം ഇല്ലാതെ കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് പച്ചക്കറി കൃഷി ചെയ്യുന്നവരില്‍ നിന്നാണ് ഇത് ശേഖരിക്കുക. മാര്‍ഗനിര്‍ദ്ദേശം പാലിക്കുന്നവര്‍ക്ക് ഹരിത സാക്ഷ്യപത്രം നല്‍കും.കോട്ടയത്ത് 11 കൃഷിക്കാര്‍ ഈ സാക്ഷ്യപത്രം നേടിക്കഴിഞ്ഞു.
നിലവാരം നഷ്ടമാകാതെ ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശം പാലിക്കുന്ന രീതിയില്‍ പായ്ക്ക് ചെയ്താകും വില്പന നടത്തുക. വിഎഫ്പിസികെയില്‍ നിലവില്‍ 278 സ്വാശ്രയ കര്‍ഷക സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, 1.89 ലക്ഷം കര്‍ഷകരാണ് കര്ഷകസമിതികളിലായുള്ളത്. 2015 – 16ല്‍ 229.86 കോടി രൂപയുടെയും 2016 – 17ല്‍ 280.15 കോടി രൂപയുടെയും വിറ്റുവരവ് വിഎഫ്പിസികെയ്ക്കുണ്ടായി.
കൗണ്‍സിലിന്റെ 16-ാമത് വാര്‍ഷിക പൊതുയോഗം ആറിനു രാവിലെ 11ന് തിരുവല്ല കുറ്റപ്പുഴ ജെറുശലേം മാര്‍ത്തോമ്മാ പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും. കൃഷിക്കാര്‍ക്കുള്ള പുരസ്കാരവും യോഗത്തില്‍ വിതരണം ചെയ്യും. മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി മാത്യു ടി.തോമസ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിക്കും. ഡയറക്ടര്‍മാരായ കെ.എന്‍. രാമകൃഷ്ണന്, സിറിള്‍ കുര്യാക്കോസ്, കെ.ജെ. റോസമ്മ, റെജി ജോര്‍ജ്, ജില്ലാ മാനേജര്‍ ബിന്ദുമോള്‍ മാത്യു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: