കോഴഞ്ചേരി: ഇന്നത്തെ കാലഘട്ടത്തില്‍ ജീവിക്കുന്ന നമ്മുടെ കടമ അടുത്ത തലമുറയ്ക്കുവേണ്ടി പ്രവര്ത്തിക്കുകയെന്നതാണെന്ന് ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്.ശശിധരന്.
വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ഇരവിപേരൂര്‍ ഖണ്ഡിലെ പഥസഞ്ചലനത്തിന് ശേഷം നടന്ന പൊതുപരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന് ബലികഴിച്ചവരല്ല സ്വാതന്ത്ര്യം അനുഭവിച്ചത്, അടുത്ത തലമുറയാണ്.
ഇന്ന് നമ്മള് അനുഭവിക്കുന്നത് നമ്മുടെ പ്രയത്നംകൊണ്ട് ഉണ്ടായതല്ല. മറിച്ച് നമ്മുടെ പൂര്‍വ്വികരുടെ പ്രയത്നംകൊണ്ടുള്ള സദ്ഫലമാണെന്നും അദ്ദേഹം പറഞ്ഞു. റിട്ട: അഡീഷണല്‍ ഗവണ്മെന്റ് സെക്രട്ടറി ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ഭാരതം അഭിമുഖീകരിക്കുന്ന സാമൂഹികവും, സാംസ്കാരികവും, സാമ്പത്തികവുമായ വെല്ലുവിളികളെ ഏറ്റെടുക്കുന്നതിനുള്ള അനുയോജ്യമായ ദിവസമാണ് വിജയദശമിയെന്ന് അദ്ദേഹം പറഞ്ഞു.
ഖണ്ഡ് സംഘചാലക് പ്രസന്നകുമാര്‍, എന്‍.സി. രവികുമാരപിള്ള തുടങ്ങിയവര്‍ സംസാരിച്ചു. മുട്ടുമണ്‍ ജംങ്ഷനില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം പുല്ലാട് കുറുങ്ങഴക്കാവ് ശാസ്താക്ഷേത്ര ഗ്രൗണ്ടില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: