നെടുങ്കരണ : പുതിയപാടി, ആപ്പാളം പ്രദേശങ്ങളിൽ മണിക്കൂറുകളോളം പരിഭ്രാന്തി ശ്രഷ്ടിച്ച തെരുവുനായ മൂന്ന് വിദ്യാത്ഥികളെയും മറ്റു നിർവധി നായകളേയും കടിച്ചു പരുക്കേൽപ്പിച്ചു.
കുട്ടികൾ രാവിലെ മദ്രസയിലേക്കും, സ്കൂളിലേക്കും പോകും വഴിയായിരുന്നു നായയുടെ അക്രമണം.സാരമായി പരുക്കേറ്റ അൻഫാസ് (12) നെ കോഴിക്കോട് മെഡിക്കൽ കോളേജിലും,
സംഘമിത്ര (15), നന്ദു (10) എന്നിവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രദേശത്ത് ഈയിടെയായി വർദ്ധിച്ചു വരുന്ന തെരുവുനായ്ക്കളുടെ ശല്ല്യത്തിൽ പ്രദേശവാസികൾ ആശങ്കാകുലരാണ്. ആഴ്ച്ചകൾക്ക് മുൻപ് പേയിളകിയ ലക്ഷണങ്ങളോടുകൂടിയ അക്രമണ സ്വഭാവമുള്ള ഒരു നായയെ നാട്ടുകാർ പിടികൂടി കൊല്ലുകയായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: