കളമശ്ശേരി: എച്ച്എംടി ജംഗ്ഷന് വികസന പദ്ധതിയുടെ പ്രാഥമിക പഠനത്തിന് പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ നടപടി ആരംഭിച്ചു. എസ്റ്റിമേറ്റ് ഫോര്‍ എച്ച്എംടി ജംഗ്ഷന് ഡെവലപ്പ്മെന്റെ് എന്ന പേരിലാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. എച്ച്എംടി കവല മുതല്‍ പഴയ ദേശീയപാതയിലൂടെ ടിവിഎസ് കവല വരെയാണ് പഠനം നടത്താന്‍ തീരുമാനം. പ്രദേശവാസികള്‍ ചേര്‍ന്ന് എച്ച്എംടി ജംഗ്ഷന് വികസന ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ഭീമ ഹര്‍ജി തയ്യാറാക്കി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയിരുന്നു.
സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിലേക്ക് കടക്കാനുള വഴിയായി എച്ച്എംടി റോഡ് മാറിയതോടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ദീര്‍ഘദൂര വാഹനങ്ങള്‍ എച്ച്എംടി കവലയില്‍ കയറാതെ സോഷ്യല്‍ പളളിക്ക് മുന്നിലുള്ള പുതിയ റെയില്‍വേ മേല്‍പ്പാലത്തിലൂടെയാണ് കടന്നു പോകുന്നത്. എന്നിട്ടും എച്ച്എംടി ജംഗ്ഷനിലെ തിരക്ക് കുറഞ്ഞിട്ടില്ല. ആലുവ-എറണാകുളം ലൈന്‍ ബസുകളെ കൂടാതെ വൈറ്റില, ചേര്‍ത്തല വഴി ബസുകളും ഈ കവല വഴിയാണ് പോകുന്നത്. കങ്ങരപ്പടി ജംഗ്ഷന് മാതൃകയില്‍ നിര്‍ദിഷ്ട ഫുട്പാത്തുള്പ്പെടെ നാലുവരിപാതയായി വികസിപ്പിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് ആക്ഷന്‍ കൗണ്‍സിന്റെ പ്രധാന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: