കുമ്പളം: മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) യുടെ സോളാര്‍ ബോട്ട് കുമ്പളം കായലോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍. രണ്ട് വര്‍ഷത്തിലേറെയായി ബോട്ട് ഉപയോഗിക്കാതെ കായലില്‍ കിടന്ന് നശിച്ച് കൊണ്ടിരിക്കുകയാണ്.
എഞ്ചില്‍ ഊരിമാറ്റിയ അവസ്ഥയിലാണ്. ബോട്ട് ഓടിക്കുന്നതിനുള്ള പരിശീലനം തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുമില്ല. ബോട്ട് കൊണ്ടുവന്നതിന് ശേഷം അധികൃതര്‍ ഇങ്ങോട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കെ. ബാബു മന്ത്രിയായിരുന്ന സമയത്താണ്, കായലില്‍ കാറ്റും കോളിനുമിടെ വഞ്ചി മറിഞ്ഞ് അപകടത്തില്‍പ്പെടുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി, ബോട്ട് അനുവദിച്ചത്. ആര്‍ക്കും ഉപകാരപ്പെടാതെ അനാഥമായി കിടന്ന് നശിച്ചുകൊണ്ടിരിക്കുന്ന ബോട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ഉപയോഗിക്കുന്നതിനായുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: