കല്ലടിക്കോട്:വിജയദശമി ദിനത്തില്‍ കല്ലടിക്കോട് നടന്ന ആര്‍എസ്എസ് പഥസഞ്ചലനത്തിനു നേരെ അക്രമം നടത്തിയ ആറ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.മണ്ണാര്‍ക്കാട് താലൂക്കിന്റെ പഥസഞ്ചലനം കല്ലടിക്കോട് പനയംമ്പടം മുതല്‍ ചുങ്കം വരെയായിരുന്നു. രണ്ടുബൈക്കുകളിലെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പഥസഞ്ചലനത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റുകയും അസഭ്യം പറയുകയും ചെയ്തു.
ഓടിയെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്ന് അക്രമികളെ പിടികൂടുകയായിരുന്നു.എന്നാല്‍
പിടിയിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ സിപിഎം നേതാക്കള്‍ സ്റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടുപോവുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ കല്ലടിക്കോട് പോലീസ് സ്റ്റേഷന് ഉപരോധിച്ചു. കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തി തുടങ്ങിയതോടെ പോലീസ് പ്രതികളെ തിരിച്ചുവിളിച്ച് മണ്ണാര്‍ക്കാട് സിഐ ഓഫീസില്‍ ഹാജരാക്കുകയായിരുന്നു.തെഞ്ചന് വീട്ടില്‍ അനു, കിഴക്കേതില്‍ പ്രകാശ്, പുലകുന്നത്ത് അരുണ്‍, എതിര്‍പ്പുള്ളി ഗോകുല്‍, പറക്കാട് ധന്യ നിവാസില്‍ അനില്‍ രാജ് , മേലേ മഠം കെ.ജെ.അജയ് എന്നിവരെയാണ് കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.ഇവര്കെതിരെ 1860 നിയമപ്രകാരം 153, 34 വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.
സമാധാനപരമായി നടന്ന പഥസഞ്ചലനത്തിനുനേരെ സിപിഎം,ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആസൂത്രിതമായ അക്രമണമാണ് ഉണ്ടായതെന്നും സംഭവത്തില്‍ ശക്തമായി പ്രധിഷേധിക്കുന്നതായും സംഘപരിവാര്‍ നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: