- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍ഐഡി) 2018 ജനുവരി 7 ന് ദേശീയതലത്തില്‍ നടത്തുന്ന പ്രാഥമിക ഡിസൈന്‍ അഭിരുചി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 31 വരെ. തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ന്യൂദല്‍ഹി, കൊല്‍ക്കത്ത മുതലായ കേന്ദ്രങ്ങളില്‍വച്ചാണ് പരീക്ഷ. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടുന്നവരെ മെയിന്‍ പരീക്ഷക്ക് ക്ഷണിക്കും. ഡിസൈന്‍ ആപ്ടിട്യൂഡ് മെയിന്‍ ടെസ്റ്റില്‍ യോഗ്യത നേടുന്നവര്‍ക്ക് എന്‍ഐഡിയുടെ അഹമ്മദാബാദ് ക്യാമ്പസില്‍ ബിഡെസ് കോഴ്സിലും അഹമ്മദാബാദ്, ബംഗളൂരു, ഗാന്ധിനഗര്‍ ക്യാമ്പസുകളില്‍ എംഡെസ് വിജയവാഡ, കുരുക്ഷേത്ര ക്യാമ്പസുകളില്‍ ഗ്രാഡുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇന്‍ ഡിസൈന്‍ (ജിഡിപിഡി) കോഴ്സിലും പ്രവേശനത്തിന് അര്‍ഹതയുണ്ട്. ബിഡെസ്, ജിഡിപിഡി കോഴ്സുകള്‍ക്ക് പ്ലസ്ടു/തത്തുല്യ പരീക്ഷാ വിജയം/ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമ യോഗ്യത ഉണ്ടാകണം. http://admissions.nid.edu.
- ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ ആറാം ക്ലാസിലേക്ക് ഫെബ്രുവരി 10 ന് നടത്തുന്ന സെലക്ഷന് ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 25 വരെ. അംഗീകൃതവിദ്യാലയങ്ങളില് 2017-18 അദ്ധ്യയന വര്‍ഷം 5-ാം ക്ലാസില്‍ പഠിക്കുന്നവരും 2005 മേയ് ഒന്നിനുശേഷമോ 2009 ഏപ്രില്‍ 30 ന് മുന്‍പോ ജനിച്ചവരുമാകണം അപേക്ഷകര്‍. സംസ്ഥാനത്തെ 14 ജില്ലകളിലും ഓരോ നവോദയ വിദ്യാലയം വീതമുണ്ട്. 80 കുട്ടികള്‍ക്ക് പ്രവേശമുണ്ടാവും. ഹോസ്റ്റലില്‍ താമസച്ച് പഠിക്കണം. ഭക്ഷണം, താമസസൗകര്യം ഉള്‍പ്പെടെ വിദ്യാഭ്യാസം തികച്ചും സൗജന്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ് നവോദയ വിദ്യാലയങ്ങള്‍. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെലക്ഷന് ടെസ്റ്റില്‍ മെന്റല്‍ എബിലിറ്റി, അരത്തമെറ്റിക്, ലാംഗുവേജ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായി 100 മാര്‍ക്കിന്റെ 100 ചോദ്യങ്ങളുണ്ടാവും. www.navodayahyd.gov.in.
- ഐസര്‍ തിരുവനന്തപുരം ജനുവരിയിലാരംഭിക്കുന്ന പിഎച്ച്ഡി പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 10 വരെ. ബയോളജി, കെമിസ്ട്രി, ഫിസിക്സ് വിഷയങ്ങളിലാണ് ഗവേഷണ പഠനാവസരം. www.iisertvm.ac.in.
- ഐഐടി തിരുപ്പതിയില്‍ ജനുവരിയിലാരംഭിക്കുന്ന പിഎച്ച്ഡി/എംഎസ് റിസേര്‍ച്ച് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 22 വരെ. സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്, ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലാണ് പഠനാവസരം. http://msphdadmissions.iittp.ac.in
- ഐഐടി പാലക്കാട് നടത്തുന്ന പിഎച്ച്ഡി, എംഎസ് റിസേര്‍ച്ച് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 27 വരെ. പിഎച്ച്ഡി പ്രോഗ്രാമില്‍ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്, കെമിസ്ട്രി, ഫിസിക്സ്, ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍സയന്‍സസ് വിഷയങ്ങളിലും എംഎസ് റിസേര്‍ച്ചില്‍ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ് വിഷയങ്ങളിലാണ് പഠനാവസരം. www.iitpkd.ac.in.
- ഐസര്‍, മൊഹാളിയില് ജനുവരിയിലാരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 വരെ. ബയോളജിക്കല്‍, കെമിക്കല്‍, മാത്തമാറ്റിക്കല്‍, ഫിസിക്കല്‍, എര്‍ത്ത് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സസ് വിഷയങ്ങളിലാണ് ഗവേഷണ പഠനാവസരം. www.iisermohali.ac.in.
- ഐസര്‍ കൊല്‍ക്കത്തയില്‍ പിഎച്ച്ഡി പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 22 വരെ. ബയോളജിക്കല്‍, കെമിക്കല്‍, എര്‍ത്ത് സയന്‍സസ്, മാത്തമാറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്കല്‍ സയന്‍സസ് വിഷയങ്ങളില്‍ ഗവേഷണ പഠനം നടത്താം. http://apply.iiserkol.ac.in.
പ്രതികരിക്കാൻ ഇവിടെ എഴുതുക: