ശ്രേഷ്ഠസ്ഥാപനങ്ങളായ ഐഐടികളിലും ഐഐഎസ്സിയിലും മറ്റും ഡിസൈനില്‍ മാസ്റ്റേഴ്സ് ഡിഗ്രി (M Des), പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന് (CEED-2018) ജനുവരി 20 ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ദേശീയതലത്തില്‍ നടക്കും.
ഐഐടി ബോംബെ സംഘടിപ്പിക്കുന്ന ഈ അഭിരുചി പരീക്ഷയില്‍ ‘എ, ബി’ എന്നിങ്ങനെ രണ്ട് പാര്‍ട്ടുകളുണ്ടാവും. പാര്‍ട്ട് ‘എ’യില്‍ വിഷ്വല്‍ സ്പേഷ്യല്‍ എബിലിറ്റി, അനലിറ്റിക്കല്‍ ആന്റ് ലോജിക്കല്‍ റീസണിംഗ്, ലാംഗേ്വജ് ഒബ്സര്‍വേഷന്‍, ഡിസൈന്‍ സെന്‍സിറ്റിവിറ്റി, എന്‍വയോണ്‍മെന്റല്‍ ആന്റ് സോഷ്യല്‍ അവയര്‍നെസ് എന്നിവയില്‍ പരീക്ഷാര്‍ത്ഥിയുടെ പ്രാഗല്ഭ്യം വിലയിരുത്തപ്പെടുന്ന ഒബ്ജക്റ്റീവ് മള്‍ട്ടിപ്പിള്‍ ചോയിസ്, മള്‍ട്ടിപ്പിള്‍ സെലക്ട്, ന്യൂമെറിക്കല്‍ ആന്‍സര്‍ ടൈപ്പ് ചോദ്യങ്ങളുണ്ടാവും. ഇതിനെല്ലാം കമ്പ്യൂട്ടറില്തന്നെ ഉത്തരം കണ്ടെത്തണം. പാര്‍ട്ട് ‘ബി’യില്‍ ഡിസൈന്‍, ഡ്രോയിംഗ്, റൈറ്റിങ് മേഖലകളില്‍ നൈപുണ്യമളക്കുന്ന ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ഉത്തരമെഴുതി നല്‍കുന്നതിന് പ്രത്യേക ബുക്ക്ലെറ്റ് ലഭിക്കും.
കേരളത്തില്‍ തിരുവനന്തപുരം, തൃശൂര്‍ പരീക്ഷാകേന്ദ്രങ്ങളാണ്. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, ലക്നൗ, ദല്‍ഹി, ഗുവഹാട്ടി, നാഗ്പൂര്‍, പൂനെ, പാറ്റ്ന, ഭുവനേശ്വര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവ പരീക്ഷാകേന്ദ്രങ്ങളില്‍പ്പെടും. സൗകര്യാര്‍ത്ഥം മൂന്ന് കേന്ദ്രങ്ങള്‍ പരീക്ഷയ്ക്കായി മുന്‍ഗണനാക്രമത്തില്‍ തെരഞ്ഞെടുക്കാം.
ഏതെങ്കിലും ഡിസിപ്ലിനില്‍ ഡിഗ്രി/ഡിപ്ലോമ/പോസ്റ്റ് ഗ്രാഡുവേറ്റ് ഡിഗ്രി അല്ലെങ്കില്‍ 5 വര്‍ഷത്തെ ജിഡി ആര്‍ട്ട്സ് ഡിപ്ലോമ ഉള്ളവര്‍ക്ക് CEED2018 ന് അപേക്ഷിക്കാം. പ്രായപരിധിയില്ല.
രജിസ്ട്രേഷന് ഫീസ്- വനിതകള്‍, പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍ 1100 രൂപയും മറ്റുള്ളവര്‍ 2200 രൂപയും സര്‍വ്വീസ് ടാക്സും നല്‍കണം. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് മുഖാന്തിരമോ നെറ്റ് ബാങ്കിംഗിലൂടെയോ രജിസ്ട്രേഷന് ഫീസ് അടയ്ക്കാവുന്നതാണ്. നവംബര്‍ 11 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ലേറ്റ് ഫീസായി 500 രൂപ അധികം നല്‍കേണ്ടതുണ്ട്.
അപേക്ഷഓണ്‍ലൈനായി www.ceed.iitb.ac.in എന്ന ആപ്ലിക്കേഷന്‍ പോര്‍ട്ടലില്‍ ഒക്ടോബര്‍ 9 മുതല്‍ നവംബര്‍ 10 വരെ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാകും. ലേറ്റ് ഫീസോടുകൂടി നവംബര്‍ 17 വരെ അപേക്ഷ സ്വീകരിക്കും. അഡ്മിറ്റ് കാര്‍ഡ് ഡിസംബര്‍ 25 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
‘സീഡ് 2018’ പരീക്ഷാഫലം മാര്‍ച്ച് 5 ന് പ്രസിദ്ധപ്പെടുത്തും. സ്കോര്‍കാര്‍ഡും അന്നുമുതല്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനാവും. ഇനിപറയുന്ന സ്ഥാപനങ്ങളിലാണ് M Des, പിഎച്ച്ഡി ഡിസൈന്‍ പ്രവേശനം. ഓരോ സ്ഥാപനത്തിലും ലഭ്യമായ കോഴ്സുകളും സപെഷ്യലൈസേഷനുകളും ചുവടെ- അഡ്മിഷനായി പ്രത്യേകം ഈ സ്ഥാപനങ്ങളില്‍ യഥാസമയം അപേക്ഷ നല്‍കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷിക്കേണ്ട രീതി, സെലക്ഷന് മുതലായ വിവരങ്ങള്‍ അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ ലഭിക്കും.
സെന്റര്‍ ഫോര്‍ പ്രോഡക്ട് ഡിസൈന്‍ ആന്റ് മാനുഫാക്ചറിംഗ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബാംഗ്ലൂര്‍- എംഡെസ്- പ്രോഡക്ട് ഡിസൈന്‍ ആന്റ് എന്‍ജിനീയറിംഗ്, പിഎച്ച്ഡി ഡിസൈന്‍- http://cpdm.iisc.ac.in/cpdm, www.iisc.ernet.in.
ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെന്റര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെ, എംഡെസ് ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, അനിമേഷന്‍, ഇന്ററാക്ഷന് ഡിസൈന്‍, മൊബിലിറ്റി ആന്റ് വെഹിക്കിള്‍ ഡിസൈന്‍, പിഎച്ച്ഡി ഡിസൈന്‍. www.iddc.iitb.ac.in, www.iitd.ac.in.
ഇല്ട്രുമെന്റ് ഡിസൈന്‍ & ഡെവലപ്പമെന്റ്സെന്റര്,ഐഐടി ഡല്‍ഹി-എംഡെസ് ഇന്റസ്ട്രിയല്ഡിസൈന്. www.idc.web.iitd.ac.in, www.iitb.ac.in.
ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഡിസൈന്‍, ഐഐടി ഗുവാഹട്ടി- M Des, പിഎച്ച്ഡി ഡിസൈന്‍. www.iitg.ac.in/design, www.iitg.ac.in.
ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഡിസൈന്‍, ഐഐടി ഹൈദരാബാദ്- M Des, വിഷ്വല്‍ ഡിസൈന്‍, പിഎച്ച്ഡി ഡിസൈന്‍. www.design.iith.ac.in, www.iith.ac.in.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിസൈന്‍ ആന്റ്മാനുഫാക്ചറിംഗ് (ഐഐടിഡിഎം), ജബല്‍പൂര്‍, M Des- പ്രോഡക്ട് ഡിസൈന്‍, വിഷ്വല്‍ ഡിസൈന്‍. http://design.iiitdmj.ac.in, www.iiitdmj.ac.in.
ഐഐടി കാണ്‍പൂര്‍- എം-ഡെസ്, പിഎച്ച്ഡി ഡിസൈന്‍. www.iitk.ac.in/design, www.iitk.ac.in.
പ്രതികരിക്കാൻ ഇവിടെ എഴുതുക: