ബത്തേരി: അനധികൃത മദ്യവില്‍പ്പന നടത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. മേപ്പാടി നെടുമ്പാലപ്പാടി മനോജിനെയാണ് എക്സൈസ് പിടികൂടിയത്. ബത്തേരി മലയച്ചംകൊല്ലി ഭാഗത്ത് മോട്ടോര്‍ സൈക്കിളില്‍ മദ്യ വില്‍പ്പന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. മദ്യ വില്‍പ്പന നടത്താനുപയോഗിച്ച കെ.എല്‍ 58 5855 എന്ന നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമാനമായ കേസില്‍ ഇയാള്‍ രണ്ട് തവണ പ്രതിയായിട്ടുണ്ട്. ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ ഷാജി മോന്, അബ്ദുള്‍ അസീസ്, സി.ഇ.ഒ. മാരായ വിജിത്ത്, മുജീബ് റഹ്മാന് എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: