ആലുവ: മെട്രോയുടെ ഭാഗമായി ആലുവ നഗരസൗന്ദര്യവത്കരണം തടസപ്പെടുത്തിയ സിപിഎം നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ആലുവ നഗരസഭ കൗണ്‍സില്‍ രേഖാമൂലം പരാതി നല്‍കും. മൂന്നിന് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി കലൂരില്‍ എത്തുമ്പോള്‍ നേരില്‍ കണ്ട് നിവേദനം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം പറഞ്ഞു. പോലീസ് സംരക്ഷണയില്‍ നിര്‍മ്മാണം പുനരാരംഭിക്കണമെന്ന് കെ.എം.ആര്.എല്ലിനോട് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിനോടും ഇത് സംബന്ധിച്ച് നഗരസഭയുടെ തീരുമാനം അറിയിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാനം ഭരിക്കുമ്പോഴും വികസനത്തെ തുരങ്കം വെയ്ക്കുന്ന നടപടിയാണ് പ്രാദേശിക സി.പി.എമ്മിലെ ഒരു വിഭാഗത്തിേന്റതെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
കൗണ്‍സിലര്‍മാരുടെ പ്രത്യേക സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് വിവരം ധരിപ്പിക്കാനാണ് നീക്കം. വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വഴിയും പാര്‍ക്കിംഗും തടസപ്പെടുമെന്ന് ആരോപിച്ച് എട്ട് കോടിയുടെ നിര്‍മ്മാണം ഒരാഴ്ച്ച മുമ്പാണ് സി.പി.എം തടസപ്പെടുത്തിയത്. ഇതിനെതിനെതിരെ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും സി.പി.എം നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. നിലപാട് മാറ്റുന്നത് സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളില്‍ എതിര്പ്പിനിടയാക്കുമെന്നതാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സില്‍ യോഗത്തിലും സി.പി.എം നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: