കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ശാഖകളില്‍ വെസ്റ്റേണ്‍ യൂണിയന് മണിട്രാന്‍സ്ഫര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് കരാര്‍ ഒപ്പുവെച്ചു. ബാങ്കിന്റെ എല്ലാ ശാഖകളില്‍ നിന്നും വിദേശത്തേക്ക് പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ഇതുവഴി സാധിക്കുമെന്ന് ബാങ്ക് എം.ഡിയും സി.ഇ.ഒ യുമായ കെ.പോള്‍ തോമസ് പറഞ്ഞു.
ബാങ്കും വീസ്മാന് ഫോറക്സും ചേര്‍ന്നാണ് ഇതിനായി കരാര്‍ ഒപ്പിട്ടത്. വീസ്മാന് ഫോറക്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റെജി കെ. ഏലിയാസ്, ഇസാഫ് ബാങ്ക് ട്രഷറി വിഭാഗം മേധാവി എന്‍.എ. മുരളി, ഫോറക്സ് വിഭാഗം മേധാവി കെ.കെ. ചന്ദ്രാംഗതന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: