ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡ് എന്ന പദവി ടെക് ഭീമന് ആപ്പിളിനു മാത്രം സ്വന്തം. ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സി സംരംഭമായ ഇന്റര്‍ബ്രാന്‍ഡിന്റെ ബെസ്റ്റ് ഗ്ലോബല്‍ ബ്രാന്ഡ്സ്വാര്ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബ്രാന്‍ഡ് സ്ട്രാറ്റജി, ബ്രാന്‍ഡ് അനലിറ്റിക്സ്, ബ്രാന്‍ഡ് മൂല്യം, കോര്‍പ്പറേറ്റ് ഡിസൈന്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ഇന്റര്‍ബ്രാന്‍ഡ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇത്തവണയും മികച്ച രണ്ടാമത്തെ ബ്രാന്‍ഡായി ഗൂഗിള്‍ തെരഞ്ഞെടുക്കപ്പെട്ടു.
ലോകത്തിലെ മികച്ച പത്ത് ബ്രാന്‍ഡുകളില്‍ എട്ടാം സ്ഥാനക്കാരനായി ഫേസ്ബുക്കും ഇടം നേടിയിട്ടുണ്ട്. കൊക്കകോളയെ മറികടന്ന് മൈക്രോസോഫ്റ്റ് ഈ വര്‍ഷം മൂന്നാം സ്ഥാനക്കാരനായി. ഇ-കൊമേഴ്സ് ഭീമന് ആമസോണ്‍, ഫോണ്‍ നിര്‍മാണകമ്പനിയായ സാംസംഗ്, ഓട്ടോ ഭീമന് ടൊയോട്ട, മെഴ്സിഡസ് ബെന്‍സ്, ഐബിഎം തുടങ്ങിയവയാണ് മികച്ച പത്ത് ബ്രാന്‍ഡുകളില്‍ ഇടം നേടിയ മറ്റ് കമ്പനികള്‍.
മികച്ച 100 ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഒരിന്ത്യന്‍ ബ്രാന്‍ഡ് പോലും ഉള്‍പ്പെട്ടിട്ടില്ല.റിപ്പോര്‍ട്ട് പ്രകാരം 12 ലക്ഷം കോടി രൂപയാണ് ആപ്പിളിന്റെ ബ്രാന്‍ഡ് മൂല്യം കണക്കാക്കിയിട്ടുള്ളത്. ഗൂഗിളിന്റെ ബ്രാന്‍ഡ് മൂല്യം 9.2 ലക്ഷം കോടി രൂപയും ഫേസ്ബുക്കിന്റേത് 3.1 ലക്ഷം കോടി രൂപയുമാണ്. ബ്രാന്‍ഡ് മൂല്യം കണക്കാക്കുന്നതിനും വിവിധ ബ്രാന്‍ഡുകളെ റാങ്ക് ചെയ്യുന്നതിനും ഇന്റര്‍ബ്രാന്‍ഡ് ഉപയോഗിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: