കുറ്റിപ്പുറം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയുടെ പ്രചരണാര്‍ത്ഥം സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. കുറ്റിപ്പുറം മിനിപമ്പയില്‍ സ്ഥാപിച്ച വലിയ ഫ്ളക്സോ ബോര്‍ഡാണ് സാമൂഹ്യവിരുദ്ധര്‍ കീറിയെറിഞ്ഞത്. ഒരു മാസം മുന്‍പ് തവനൂര്‍ പഞ്ചായത്തിലെ മറവഞ്ചേരി, കടകശ്ശേരി എന്നിവിടങ്ങളില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റിപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ തവനൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. എ.വി.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷനായി. കെ.യു.ഉണ്ണികൃഷ്ണന്, സുനീഷ് കടകശ്ശേരി, കെ.പി.രവിചന്ദ്രന്‍, എം.കെ.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: