ബത്തേരി:കക്കോടന്‍ പമ്പിന് മുന്നിലുള്ള നജുമിഗ്ലു സ്റ്റേഷനറി ആന്റ് കൂള്‍ബാര്‍ ഷോപ്പില്‍ നിന്നുമാണ് നിരോധിത പാന്‍ മസാലകളായ കൂള്‍ലിപും ഹാന്സുമടക്കം ബത്തേരി പോലീസ് പിടികൂടിയത്.ഇന്ന് ഉച്ചയോടെയാണ് ബത്തേരി എസ്.ഐ.ബിജു ആന്റണിയുടെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ കടയില്‍ നിന്നു നിരോധിത പാന്‍ മസാലകളായ ഹാന്‍സ് കൂള്‍ ലിപ് എന്നിവയുടെ വന്‍ശേഖരം കണ്ടെടുത്തത്.780 പാക്കറ്റ് നിരോധിത പാന്‍ മസാലകള്‍ പോലിസ് റെയിഡില്‍ കണ്ടെടുത്തു.സംഭവത്തില്‍ കട നടത്തിപ്പുകാരന് ബത്തേരി കട്ടയാട് സ്വദേശി കാവുങ്കല്‍ മുജീബിനെ (41) പോലിസ് കസ്റ്റഡിയിലെടുക്കുകയും കട അടപ്പിക്കുകയും ചെയ്തു. കൂടുതല്‍ നടപടികള്‍ക്കായി മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് എസ്.ഐ പറഞ്ഞു. കടയുടെ അകത്ത് രഹസ്യ അറകളിലാണ് നിരോധിത പാന്‍മസാലകള്‍ സൂക്ഷിച്ചിരുന്നത്.ഇതിന്നായി പ്രത്യേക അറകള്‍ തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് പാന്‍മസാലയുടെ വില്‍പ്പന നടക്കുന്നത്. ആറ് മാസത്തിനിടെ ഇത് നാലാം തവണയാണ് ഇവിടെ നിന്നും പാന്‍മസാലകള്‍ പോലീസ് പിടികൂടുന്നത്. കര്‍ണ്ണാടകയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന പാന്‍ മസാലകള്‍ 3040 രൂപ തോതിലാണ് ഇവിടെ വില്‍പ്പന്ന നടത്തുന്നത്. റെയിഡിന് ജൂനിയര്‍ എസ്.ഐ.മാരായ പ്രശാന്ത്, ജയന് എന്നിവരും സി.പി.ഒമാരായ അബ്ബാസ്, ഹസ്സന്, പ്രവീണ്‍ എന്നിവരും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: