തിരുവനന്തപുരം: കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച സ്ത്രീകള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസ് സെക്രട്ടറിയേറ്റ് നടയില്‍ ഉപവസിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയില്‍ ഒറ്റ തോര്‍ത്ത് മാത്രം ധരിച്ചാണ് പ്രതിഷേധിച്ചത്. ഡ്രൈവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കള്ളക്കേസ് റദ്ദാക്കുക, കേസ് ഒതുക്കാനും ജാമ്യം നല്‍കാനും കൈക്കൂലി വാങ്ങി പ്രവര്‍ത്തിച്ച മരട് പോലീസിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം നടത്തിയത്.
















