കാക്കനാട്: സിവില്‍ സ്റ്റേഷന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് ഹോട്ടലുകളും മൂന്ന് ബേക്കറികളും ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനയില്‍ കുടുങ്ങി. ഹോട്ടല്‍ അടക്കളകളിലെ വ്യത്തിഹീനമായ സാഹചര്യവും അനധികൃതമായി പാചകവാത സിലിണ്ടറുകള്‍ ഉപയോഗിച്ചതിനും നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് നോട്ടീസ് നല്കി. അനധികൃത പാചക വാതക സിലിണ്ടറുകള്‍ ഉപയോഗിച്ചിരുന്നു. പരിശോധനയില്‍ പിടിയിലായ ഒരു ഹോട്ടലില്‍ മലിനജലവും ഭക്ഷണാവശിഷ്ടങ്ങളും സംസ്കരിക്കാന്‍ സംവിധാനം ഉണ്ടായിരുന്നില്ല.
ഹോട്ടലിന് പിന്നിലെ തുറസ്സായ സ്ഥലത്തേക്കാണ് മാലിന്യം ഒഴുക്കുന്നത്. സമീപ വാസികളുടെ പരാതിയെ തുടര്‍ന്നാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. തുറസ്സായ സ്ഥലത്ത് കെട്ടിക്കിടക്കുന്ന ഭക്ഷാവശിഷ്ടങ്ങളും മാലിന്യങ്ങളും പകര്‍ച്ച വ്യാധികള്‍ക്ക് ഇടയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഹോട്ടലുകളില്‍ ഒന്നില്‍ വിലവിരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതിനും നടപടിക്ക് നിര്‍ദേശിച്ചു. മൂന്ന് ബേക്കറികളും പരിശോധനയില്‍ വ്യത്തിഹീനമായാ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സിവില്‍ സ്റ്റേഷന് തൊട്ടടുത്ത് തന്നെയാണ് ഈ മൂന്ന് ബേക്കറികളുടെയും പ്രവര്‍ത്തനം. ഒരു ബേക്കറി ശുചീകരണം നടത്തിയ ശേഷം തുറന്നാല്‍ മതിയെന്ന് കാണിച്ച് അധികൃതര്‍ നോട്ടീസ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: