തൃശൂര്‍: ലോക വിനോദ സഞ്ചാര ദിനത്തിന്റെ ഭാഗമായി പഞ്ചായത്ത് അംഗങ്ങള്‍ പാണഞ്ചേരി പഞ്ചായത്തിലെ ചെമ്പൂത്ര- താളിക്കോട് പ്രദേശത്തിനടുത്ത പട്ടത്തിപ്പാറ വെള്ളച്ചാട്ടം സന്ദര്‍ശിച്ചു.
ടൂറിസം കേന്ദ്രമായ പീച്ചി ഡാമിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രധാന വെള്ളച്ചാട്ടമാണിത്. വെള്ളാനി മലയില്‍ നിന്ന് ഉല്‍ഭവിക്കുന്ന ഈ വെള്ളച്ചാട്ടം കാണാന്‍ നിരവധി വിനോദ സഞ്ചാരികളാണ് ഇവിടം സന്ദര്‍ശിക്കുന്നത്.
ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തുന്നതിന് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിനെകൊണ്ട് നടപടികള്‍ സ്വീകരിപ്പിക്കുക എന്നതാണ് പഞ്ചായത്തിന്റെ ഉദ്ദേശല ക്ഷ്യം.
സമീപ പ്രദേശത്തെ വഴികള്‍ സഞ്ചാരയോഗ്യമാക്കാന്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന് വാര്‍ഡ് മെമ്പര്‍ വിനീത സന്തോഷ് നിവേദനം നല്‍കി.
ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ കെ.എസ് സുമേഷ്, മെമ്പര്‍മാരായ ബാബു തോമസ്, ജോണി പൊന്തോക്കന്‍, കെ.പി.എല്‍ദോസ്, വിനിത സന്തോഷ് ജിഷ വാസു തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
















