ആലുവ: ആലുവ മെട്രോ സ്റ്റേഷന് മുതല്‍ പുളിഞ്ചോട് മെട്രോ സ്റ്റേഷന് വരെ ആരംഭിച്ച സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് ആലുവ നഗരസഭ കൗണ്‍സില്‍ യോഗം കെഎംആര്‍എല്ലിനോട് ആവശ്യപ്പെട്ടു. ഒരു പരാതി പോലും നല്‍കാതെ സൗന്ദര്യവത്കരണ ജോലികള്‍ തടഞ്ഞ സിപിഎം നടപടി അംഗീകരിക്കാനാകില്ലെന്ന് കൗണ്‍സില്‍ യോഗം ചൂണ്ടികാട്ടി.
ആലുവ നഗരസഭയുടെ ആവശ്യപ്രകാരമാണ് എട്ട് കോടി രൂപ ചെലവില്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി കെഎംആര്‍എല്‍ ആവിഷ്കരിച്ചതെന്നും ഇതിനെ തുരങ്കം വയ്ക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാവില്ലെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം പറഞ്ഞു.
ആലുവ നഗരത്തില്‍ മാസങ്ങളായി അണഞ്ഞിരുന്ന തെരുവ് വിളക്കുകള്‍ തെരുവ് വിളക്ക് തെളിക്കാന്‍ കരാര്‍ നല്‍കാനും ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: