ചാലക്കുടി: ആനമല അന്തര്‍ സംസ്ഥാന പാതയില്‍ വെറ്റിലപ്പാറ സെയില്‍ ടാക്‌സ് ചെക്ക് പോസ്റ്റിന് സമീപത്തായി കിണര്‍ കാടുപിടിച്ച് നശിക്കുന്നു.വളരെയധികം വെള്ളമുള്ള ഈ കിണര്‍ വൃത്തിയാക്കിയാല്‍ പരിസരത്തെ രൂക്ഷമായ കൂടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാവുന്നതാണ്.
പൊതു കിണറുകള്‍ വൃത്തിയാക്കി കുടിവെള്ളത്തിനായി ഉപയോഗിച്ച് വരുമ്പോഴാണ് അതിരപ്പിള്ളി പഞ്ചായത്തില്‍ കാലങ്ങളായി പൊതു കിണര്‍ കാടു പിടിച്ച് നശിക്കുന്നത്.
റോഡരികിലായതിനാല്‍ മണ്ണിടിഞ്ഞും മറ്റും കിണറിലേക്ക് വീണ് കിണര്‍ മൂടി കൊണ്ടിരിക്കുകയാണ്.കാടുപിടിച്ച് കിടക്കുന്നതിനാല്‍ കിണറാണെന്ന് അറിയാതെ അപകടങ്ങള്‍ക്കും സാധ്യതയേറെയാണ്.
കിണര്‍ വൃത്തിയാക്കി കുടിവെള്ളത്തിനായി ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















