ചേലക്കര: റോഡിന്റെ വശങ്ങള്‍ കാട് കയറിയത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി. ചേലക്കര – മായന്നൂര്‍ സംസ്ഥാന പാതയുടെ കായംപൂവ്വം മേഖലയിലാണ് റോഡിന്നിരുവശവും കാട് മൂടിയത്.
റോഡിന് ആവശ്യത്തിനുള്ള വീതിയുണ്ടായിട്ടും വാഹനങ്ങള്‍ക്കു സൈഡ് കൊടുക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്.
കുറ്റിക്കാടിനുള്ളിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു മൂലം തെരുവുനായ്‌ക്കളുടെ ശല്യവും രൂക്ഷമാണ്.
ദിവസേന നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
അധികൃതര്‍ മുന്‍കൈ എടുത്ത് റോഡരികിലെ കാട് വെട്ടി നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ബി.ജെ.പി കൊണ്ടാഴി പഞ്ചായത്ത് പ്രസിഡണ്ട് വിജിത്ത് വാരിയര്‍ ആവശ്യപ്പെട്ടു.
















