മണ്ണഞ്ചേരി: സ്വകാര്യ ബസിന്റെ ചില്ലെറിഞ്ഞു തകര്‍ത്ത കേസില്‍ എസ്ഡിപിഐക്കാരായ രണ്ടുപേരെ റിമാന്‍ഡു ചെയ്തു. മണ്ണഞ്ചേരി-കടപ്പുറം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന നൈനാസ് ബസിലെ ജീവനക്കാരായ മണ്ണഞ്ചേരി നേതാജി കോളനിയില്‍ റഹീം(25), അമ്പനാകുളങ്ങര വെളിയില്‍ ഷിഫാസ്(22)എന്നിവരാണ് റിമാന്‍ഡിലായത്.
കഴിഞ്ഞ ദിവസം നേതാജി ജങ്ഷന് സമീപം ദേവിക ബസിന്റെ ചില്ലാണ് ഇവര്‍ എറിഞ്ഞു തകര്‍ത്തത്. ബസിന്റെ ഉടമയും ഡ്രൈവറുമായ ബിജുവിന് കല്ലേറില്‍ കൈക്ക് പരിക്കേറ്റിരുന്നു.
ഒരു വിഭാഗം സ്വകാര്യ ബസുകളുടെ പണിമുടക്ക് ദിവസം സര്‍വ്വീസ് നടത്തിയതിന്റെ പേരിലാണ് ദേവിക ബസ് ആക്രമിച്ചത്. മണ്ണഞ്ചേരി എസ്‌ഐ ഷൈജു ഇബ്രാഹീമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
















