മാനന്തവാടി:അഞ്ചാംപനിയും റൂബെല്ലയും ഇന്ത്യയിൽ നിന്ന് നിർമ്മാർജനം ചെയ്യുന്നതിന് മീൽസ് റുബല്ല പ്രതിരോധയജ്ജത്തിന് ഒക്ടോബർ 3ന് ജില്ലയിൽ തുടക്കമാകും. പ്രതിരോധയജ്ജത്തിന്റെ ജില്ലാതല ഉദ്ഘാടനം വൈത്തിരി ഗവ.എൽ.പി.സ്കൂളിൽ 3ന് .സി.കെ.ശശിന്ദ്രൻ എം.എൽ.എ.നിർവ്വഹിക്കുമെന്ന് ഡി.എം.ഒ ഇൻ ചാർജ് ഡോ: വി.ജിതേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു
പ്രതിവർഷം നാൽപതിനായിരം കുട്ടികൾ അഞ്ചാംപനി ബാധിച്ച മരിക്കുകയും നിരവധി കുട്ടികൾ റൂബെല്ല ബാധിച്ച് ജന്മവെകല്യം സംഭവിക്കുന്നുണ്ട്. രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ലോകാരോഗ്യ സംഘടന നിർദേശിച്ച എം.ആർ വാക്സിൻ ജില്ലയിലെ 9 മുതൽ 15 വയസ്സ് വരെയുള്ള 197142 കുട്ടികൾക്ക് നൽക്കും.
ഇതിനായി 1885 സെക്ഷനുകൾ ഒരുക്കിയിട്ടുണ്ട്. 266 വാക്സിനേറ്റർമാരെ പ്രത്യേക പരിശീലനം നൽകുകയും 262 സ്കൂളിൽ പി.ടി.എ.യോഗം ചേരുകയും എല്ലാ സ്കൂളുകളിലും സോഡൽ ടീച്ചർമാരെയും നിയോഗിച്ചിട്ടുണ്ട്. കുത്തിവെയ്പ്പിന് എതിരെ ചില പ്രദേശങ്ങളിൽ നിന്ന് എതിർപ്പ് ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളിൽ പ്രത്യേക ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചിണ്ടുന്ന് ഡി.എം.ഒ. ഇൻ ചാർജ്. ഡോ:വി.ജിതേഷ് പറഞ്ഞു. മാസ് മിഡയ ഓഫിസർ കെ. ഇബ്രാഹിമും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: