തിരുവനന്തപുരം: തമിഴ് വിശ്വകര്‍മ്മ സമൂഹം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മദിന സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് വി. മനോജ്കുമാറിന്റെ അധ്യക്ഷതയില്‍ നടന്നു. വി.എസ്. ശിവകുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആര്‍. എസ്.മണിയന്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, കെവിഎസ് സംസ്ഥാന സെക്രട്ടറി വി.എന്‍. ചന്ദ്രമോഹന്‍, എകെവിഎംഎസ് ബോര്‍ഡ് മെമ്പര്‍ കിളിനൂര്‍ രാമചന്ദ്രന്‍, കണ്ണന്‍, എം. സുരേഷ്‌കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം. അനന്തകൃഷ്ണന്‍, കെ. മുരുകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















