തിരുവനന്തപുരം: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 107-ാം നാടുകടത്തല്‍ വാര്‍ഷികദിനാചരണത്തോടനുബന്ധിച്ച് ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, കേരള പത്രപ്രവര്‍ത്തക പെന്‍ഷനേഴ്‌സ് അസോസിയേഷന്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് പ്രസ് ക്ലബ്, ഐഎഫ്എസ്എംഎന്‍ എന്നീ മാധ്യമ സംഘടനകളുടെ നേതൃത്വത്തില്‍ പാളയത്തുള്ള സ്വദേശാഭിമാനി സ്മാരക പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. രാമന്‍പിള്ള, സംഘടനാ പ്രസിഡന്റ് പൂവച്ചല്‍ സദാശിവന്‍, ജനറല്‍ സെക്രട്ടറി എം. ബദറുദ്ദീനും ചേര്‍ന്ന് പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി.
















