കാക്കനാട്: റേഷന്‍ മുന്‍ഗണനപ്പട്ടികയില്‍ അനധികൃതമായി കടന്നുകൂടിയ 17,891 പേരെ പുറത്താക്കി. ഒഴിവാക്കിയവരില്‍ 6979 പേര് സര്‍ക്കാര്‍ ജീവനക്കാരാണ്. സപ്ലൈ ഓഫീസ് അധികൃതര്‍ വീടുകളിലെത്തി പരിശോധന നടത്തി ഇപ്പോഴും അനര്‍ഹരെ കണ്ടെത്തി പുറത്താക്കിക്കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരെ മാത്രമല്ല അധികൃതര്‍ പിടികൂടുന്നത്. നാലചക്രവാഹനമുള്ളവര്, ഇരുനില വീടുള്ളവര്‍, വിദേശത്തു ജോലി ചെയ്യുന്നവര്‍, കാര്യമായി ഭൂസ്വത്തുള്ളവര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ പരിശോധനയില്‍ കുടുങ്ങുന്നുണ്ട്. 1000 ചരുശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ പട്ടികയ്ക്കു പുറത്തുപോകണമെന്നാണു നിയമം പറയുന്നത്. ഒരേക്കറിലേറെ സ്ഥലമുണ്ടെങ്കിലും പട്ടികയില്‍നിന്നു പുറത്താകും. സര്‍വീസ് പെന്ഷന് വാങ്ങുന്നവരും പുറത്തു പോകണം. സാമൂഹിക പെന്ഷന് വാങ്ങുന്നതിനു കുഴപ്പമില്ല. ചിലര്‍ സ്വമേധയാ ഓഫീസുകളിലെത്തി കാര്‍ഡ് വച്ച് കീഴടങ്ങുന്നുമുണ്ട്. അതേസമയം ജില്ലയില്‍ 7,46842 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ബാക്കിയുള്ളത് 45,763 കാര്‍ഡുകളാണ്. ഇതില്‍ അച്ചടിച്ച് 24052 കാര്‍ഡുകള്‍ ഇനി എത്താനുണ്ട്. 21,711 കാര്‍ഡുകള്‍ ഉടമകള്‍ എത്താത്തിനെ തുടര്‍ന്ന് വിതരണം ചെയ്തിട്ടില്ല. ആകെ 1342 റേഷന്‍ കടകളുടെ പരിധിയില്‍ 792605 കാര്‍ഡുടമകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: