കോളേരി: ശ്രീനാരായണഗുരുദേവന്റെ ശിവഗിരിയിലെ മഹാസമാധി മന്ദിരം ഉദ്ഘാടനത്തിന്റെയും ഗുരുദേവ വിഗ്രഹപ്രതിഷ്ഠയുടെയും കനകജൂബിലി ആഘോഷം ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 15ന് നടത്തുന്നതിനുള്ള 51 അംഗ സ്വാഗതസംഘം കമ്മറ്റിക്ക് രൂപം നല്കി.
കേന്ദ്ര സ്വാഗത സംഘം സെക്രട്ടറി സച്ചിതാനന്ദസ്വാമി മുഖ്യാചാര്യനായി പങ്കെടുക്കും. ചെയര്മാന് സി.എന്‍.പവിത്രന്, വൈസ്ചെയര്മാന്മാര് പി.കെ. സുബ്രമണ്യന്‍, എന്‍.മണിയപ്പന്, കണ്‍വീനര്‍ കെ.ആര്.ഗോപി, ജോ.കണ്‍വീനര്‍ സി.കെ.ദിവാകരന്, വി.കെ.രാജേന്ദ്രന്, ട്രഷറര്‍ സി.കെ.മാധവന്, ജില്ലാ പ്രസിഡന്റ് സി.കെ.മാധവന് അദ്ധ്യക്ഷതവഹിച്ചു. കേന്ദ്രസമിതി പിആര്‍ഒ ഇ.എം.സോമനാഥന് ഉദ്ഘാടനം ചെയ്തു. കെ.ആര്.സദാനന്ദന്, കൃഷ്ണന്‍കുട്ടി, കെ.കെ.രാഘവന്, എം.എന്‍.സോമന് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: