മാവേലിക്കര: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കീഴ്ശാന്തിയായി അബ്രാഹ്മണനും തന്ത്രവിദ്യാവിധികളില്‍ പ്രാവീണ്യം ഉള്ളതുമായ സുധീര്‍ കുമാറിന്റെ നിയമനത്തെ ആര്‍എസ്എസ് സ്വാഗതം ചെയ്യുന്നു. നിയമനം എത്രയും വേഗം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ ദേവസ്വം അധികാരികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ നിവേദനം നല്‍കിയിരുന്നു.
സുധീര്‍കുമാറിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗവും ഹിന്ദു നേതൃസമ്മേളനവും നടത്തിയിരുന്നു.
പാലിയം വിളംബരത്തിലൂടെ ഉണ്ടായ കേരളനവോത്ഥാനത്തിന്റെ ഉദാഹരണങ്ങളിലൊന്നാണ് ഈ നിയമനം എന്നും ജില്ലാ കാര്യകാരിയോഗം അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് ചെങ്ങന്നൂര്‍ സഹസംഘചാലക് എന്‍.സുരേഷ് കുമാര്‍ അദ്ധ്യക്ഷനായി. വിഭാഗ് കാര്യവാഹ് ഒ.കെ. അനില്‍, ജില്ലാ കാര്യവാഹ് എസ്.മോഹന്‍കുമാര്‍, സഹകാര്യവാഹ് മാരായ കെ.രാധാകൃഷ്ണന്‍, പി.ശിവദാസ് എന്നിവര്‍ പങ്കെടുത്തു.
ദേവസ്വം തീരുമാനം
സ്വാഗതാര്‍ഹം
ചെട്ടികുളങ്ങര: ദേവീക്ഷേത്രത്തിലെ കീഴ്ശാന്തിയായി അബ്രാഹ്മണനെ നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
















