തിരുവനന്തപുരം: കെ.പി. ശശികല ടീച്ചറിനെ കള്ളക്കേസില്‍പ്പെടുത്തി അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ തിരുവനന്തപുരം പൗരാവലി കെ.പി. ശശികല ടീച്ചര്‍ക്ക് പൗരസ്വീകരണം നല്‍കുന്നു. ഇന്ന് വൈകിട്ട് 5ന് തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന പൗരസ്വീകരണം ശിവഗിരി ധര്‍മ്മ സംഘം മുന്‍ പ്രസിഡന്റ് പ്രകാശാനന്ദ സ്വാമികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. വിവിധ ആശ്രമങ്ങളുടെ മഠാധിപതിമാരും സാമുദായിക സംഘടനാ നേതാക്കളും ഹിന്ദുസംഘടനാ നേതാക്കളും രാഷ്‌ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.
















