കല്‍പ്പറ്റ:പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ കർമസമിതി 36 ദിവസമായി നടത്തുന്ന സത്യഗ്രഹത്തിന് മാപ്പിള കലാ അക്കാദമി ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സമരപ്പന്തലിൽ നടത്തിയ സംഗമം സാംസ്കാരിക പ്രവർത്തകനായ ഡോ.ബാവ കെ. പാലുകുന്ന് ഉദ്ഘാടനം ചെയ്തു.മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡന്റ് സലാം നീലിക്കണ്ടി ,ജില്ലാ സെക്രട്ടറി എം.അബ്ദുല്ല, കേരള മാപ്പിള കലാ അക്കാദമി ജില്ലാ കോഓർഡിനേറ്റർ കെ.എച്ച് ജെറീഷ് ,പി.ടി അഷ്റഫ്, വർഗീസ് കളരിക്കൽ, ഖാദർ മടക്കി മല എന്നിവർ പ്രസംഗിച്ചു.യു.സി മുഹമ്മദുകുട്ടി, റസാഖ് മുട്ടിൽ എന്നിവർ മദ്യ വിരുദ്ധ ഗീതങ്ങൾ ആലപിച്ചു.സ്ത്രീകളും കുട്ടികളുമുൾപ്പെടെ 75 ഓളം പേർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: